കണ്ണൂർ: സംസ്ഥാനത്തെ നാല് വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പവർഗ്രിഡ് കോർപ്പറേഷൻ്റെ കോഴിക്കോട്ടുള്ള 400 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തീരുമാനം. ചൊവ്വാഴ്ച മുതൽ ഏകദേശം ഏഴ് ദിവസത്തോളം ഈ നിയന്ത്രണം തുടർന്നേക്കും. സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൻ്റെ 220 കെ.വി. ബുഷിങ്ങിൽ കണ്ടെത്തിയ തകരാർ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ട്രാൻസ്ഫോർമർ ഷട്ട്ഡൗൺ ചെയ്യുന്നതിനാലാണ് വൈദ്യുതി വിതരണത്തിൽ കുറവുണ്ടാകുന്നത്. തകരാർ [&Read More
Tags :Electricity
ആലുവ: വൈദ്യുതി നിലച്ചാൽ സാധാരണ ബഹളം വെക്കാനോ പരാതി പറയാനോ ആണ് ആളുകൾ കെഎസ്ഇബി ഓഫീസിലേക്ക് ഓടിയെത്തുക. എന്നാൽ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കെഎസ്ഇബി ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാത്രി നടന്നത് കണ്ടവർ ഒന്ന് അമ്പരന്നു. വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിക്കാൻ നാട്ടുകാർ എത്തിയത് വിഷുവിന് ബാക്കിവെച്ച പടക്കങ്ങളും കമ്പിത്തിരികളുമായാണ്. രാത്രി രണ്ടു തവണയായി ദീർഘനേരം കറന്റ് പോയതോടെ സഹികെട്ട പരിസരവാസികൾ ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പ്രതിഷേധം ആഘോഷമാക്കി മാറ്റി. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. രാത്രി 6 മണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് അരമണിക്കൂർ വീതമായിരിക്കും നിയന്ത്രണം. രാജ്യത്താകെയുള്ള ഉഷ്ണതരംഗം കാരണം ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉപഭോഗം അപ്രതീക്ഷിതമായി വർധിച്ചതുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നും വാങ്ങുന്ന കേരളത്തിന് വിപണിയിലെ ഈ കുറവ് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. നിലവിൽ കേന്ദ്ര വിഹിതത്തിലുണ്ടായ 200 [&Read More
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. നാളെ മുതൽ പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവ് കൂടി രേഖപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കുമെന്ന് ഉറപ്പായി. വടക്കേ ഇന്ത്യയിൽ ചൂട് വർദ്ധിച്ചതിനെത്തുടർന്ന് പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള സാധ്യതയും അടഞ്ഞ നിലയിലാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇതിനോടകം തന്നെ 6195 മെഗാവാട്ട് പിന്നിട്ടു കഴിഞ്ഞു. അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ [&Read More
അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ വൈദ്യുതി കരാര്‍ റദ്ദാക്കി; ഇന്ന് മൂന്നിരട്ടി തുകയ്ക്ക് വാങ്ങാന്‍
തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനായി ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയ റഗുലേറ്ററി കമ്മീഷന്റെ തീരുമാനം വൻ വിവാദത്തിലേക്ക്. യൂണിറ്റിന് ശരാശരി നാല് രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമായിരുന്ന കരാറാണ് വെറും സാങ്കേതികത്വം പറഞ്ഞ് കമ്മീഷൻ റദ്ദാക്കിയത്. കരാർ റദ്ദാക്കരുതെന്ന് കാട്ടി അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെഎസ്ഇബി ചെയർമാനായിരുന്ന എൻ.എസ്. പിള്ളയും സർക്കാരിന് കത്തുകൾ നൽകിയിരുന്നെങ്കിലും ഈ നിർദ്ദേശങ്ങൾ അവഗണിക്കപ്പെടുകയായിരുന്നു. 25 വർഷത്തേക്ക് നിശ്ചയിച്ചിരുന്ന [&Read More