20/07/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിനിന് മുകളിലേക്ക് അവശിഷ്ടങ്ങൾ പതിച്ചു, ഒഴിവായത് വൻ ദുരന്തം

 കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിനിന് മുകളിലേക്ക് അവശിഷ്ടങ്ങൾ പതിച്ചു, ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കനത്ത മഴയെത്തുടർന്ന് കെട്ടിടഭാഗം തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെ പഴക്കമേറിയ ക്ലോക്ക് ടവറാണ് തകർന്ന് പ്ലാറ്റ്‌ഫോമിലേക്ക് പതിച്ചത്. പ്ലാറ്റ്‌ഫോമിനോട് ചേർന്ന് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിലേക്കും അവശിഷ്ടങ്ങൾ വീണിട്ടുണ്ട്. അപകടസമയത്ത് സമീപത്ത് യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

ഉച്ചയ്ക്ക് 2.05-ന് പുറപ്പെടേണ്ട കോഴിക്കോട് – കണ്ണൂർ പാസഞ്ചർ ട്രെയിനാണ് ഈ ട്രാക്കിൽ നിർത്തിയിട്ടിരുന്നത്. പുറപ്പെടാൻ സമയമുള്ളതിനാൽ യാത്രക്കാർ ആരും തന്നെ ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. തൊട്ടടുത്തുള്ള മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലും ഈ സമയത്ത് ട്രെയിൻ സർവീസുകൾ ഒന്നും ഉണ്ടായിരുന്നില്ലാത്തത് വലിയ അനുഗ്രഹമായി. ഏകദേശം 130 വർഷത്തോളം പഴക്കമുള്ള ഈ ക്ലോക്ക് ടവറിന് ബലക്ഷയമുണ്ടെന്ന് റെയിൽവേ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഒന്നുകിൽ പൊളിച്ചുനീക്കണമെന്നും അല്ലെങ്കിൽ അടിയന്തരമായി ബലപ്പെടുത്തണമെന്നും റിപ്പോർട്ട് നൽകിയിരുന്നതുമാണ്. ഇതിനിടെയാണ് കഴിഞ്ഞ രാത്രി മുതൽ പെയ്ത കനത്ത മഴയിൽ കെട്ടിടം പൂർണ്ണമായും നിലംപതിച്ചത്.

Also read: