10/06/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

 കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശി ജാനകി(82)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.

ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് മറിയുകയായിരുന്നു. അപകടം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.

Also read: