21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode

Main story

കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; ചുരുളഴിച്ച് പൊലീസ്, യുവതി പ്രസവിച്ചത്

കോഴിക്കോട്: മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം ഗർഭാവസ്ഥയിൽ തന്നെ മരിച്ചിരുന്നുവെന്നും മാസം തികയാതെ പ്രസവിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കൊഴിഞ്ഞാംപാറ സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പള്ളി വളപ്പിൽ ഭ്രൂണം ഉപേക്ഷിച്ചത്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള തീർത്ഥാടക സംഘത്തോടൊപ്പം എത്തിയ യുവതി ബസിനുള്ളിൽ വെച്ചാണ് പ്രസവിച്ചത്. പെട്ടെന്നുണ്ടായ പ്രസവവേദനയെത്തുടർന്ന് ഭയന്നാണ് ഭ്രൂണം പള്ളി വളപ്പിൽ ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ [&Read More

Kerala

പ്രതി അദ്നാന്‍ മരിച്ച ശേഷം ഫോണുകള്‍ ആര് കിണറ്റിലിട്ടു?; നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാള്‍?

കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും മൊബൈൽ ഫോണുകൾ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അതേസമയം, അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറിക്കുള്ളിൽ നിന്ന് മറ്റൊരു ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. [&Read More

Kerala

കോഴിക്കോട് പള്ളിമുറ്റത്ത് നവജാതശിശുവിന്റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരമധ്യത്തിലെ മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളിക്ക് സമീപം ആറുമാസം വളർച്ചയെത്തിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്ക് പിൻവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. പാലക്കാട് നിന്നും എത്തിയ തീർത്ഥാടക സംഘമാണ് ഇന്ന് പുലർച്ചെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫ്രാങ്കോയെ പോലീസ് തിരിച്ചറിഞ്ഞത്. പള്ളി പരിസരത്തെ വരാന്തയിൽ വെച്ച് പ്രസവിച്ച [&Read More

Kerala

ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി വീടിനുള്ളിൽ; 16-കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് മൂഴിക്കലിൽ 16 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. സഹോദരിമാരുടെ മക്കളായ പ്ലസ്‌ വൺ വിദ്യാർത്ഥിനിയും 20 വയസ്സുകാരൻ അഭിനാനുമാണ് മരിച്ചത്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ച് അകത്തുകയറിയാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ വെച്ച് വിഷം കഴിച്ചാണ് അഭിനാൻ ജീവനൊടുക്കിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. മാസങ്ങൾക്ക് മുൻപ് വരെ ഇതേ വീട്ടിലായിരുന്നു അഭിനാൻ താമസിച്ചിരുന്നത്. എന്നാൽ ചില [&Read More

Kerala

തീപിടുത്തം പൊന്നാനിയിൽ, അഗ്നിരക്ഷാസേന പാഞ്ഞെത്തിയത് കോഴിക്കോട് ബീച്ചിൽ!

കോഴിക്കോട്: പൊന്നാനിയിലെ കടയിലുണ്ടായ തീപിടുത്തം അണയ്ക്കാൻ കോഴിക്കോട് ബീച്ചിൽ അഗ്നിരക്ഷാസേന നെട്ടോട്ടമോടിയത് അധികൃതരെയും നാട്ടുകാരെയും ഒരുപോലെ കുഴപ്പിച്ചു. 101 എന്ന എമർജൻസി നമ്പറിലെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹായ അഭ്യർത്ഥനകൾ കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിലേക്ക് എത്തുന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബീച്ച് ഫയർ സ്റ്റേഷനിലേക്ക് പരിഭ്രമത്തോടെ ഒരു ഫോൺവിളി എത്തിയത്. സ്റ്റേഷന് തൊട്ടുപിന്നിലെ ഹോട്ടലിന് തീപിടിച്ചെന്നായിരുന്നു സന്ദേശം. ഉടൻ തന്നെ അഗ്നിരക്ഷാസേന മൊബൈൽ ടാങ്ക് യൂണിറ്റുമായി [&Read More

Kerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർ സഞ്ചരിച്ച ബസ്‌ ലോറിയുമായി കൂട്ടിയിടിച്ചു; 28

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാർ സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം പുലർച്ചെ 12.45Read More

Kerala

കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ ഇനി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസിൽ; സർവീസ് ഉടൻ

കോഴിക്കോട്: നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇനി കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസും. സരോവരം ബയോ പാർക്ക്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓപ്പൺ ടോപ്പ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ് ഈ വാരാന്ത്യം മുതൽ പൊതുജനങ്ങൾക്കായി നിരത്തിലിറങ്ങും. മലബാറിലെ ആദ്യത്തെ ഡബിൾ ഡക്കർ ബസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ടൂറിസംRead More

Kerala

കോഴിക്കോട്ട് മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു; 3പേർക്ക് പരിക്ക്

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് നടത്തിയ അക്രമത്തിൽ എൻഐടി പരിസരത്തെ രണ്ട് സ്ഥാപനങ്ങൾക്ക് നാശനഷ്ടം. കല്ലേറിൽ സ്റ്റുഡിയോ ഉടമയ്ക്കും വിദ്യാർഥിക്കുമടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ബിജു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടോടെ എൻഐടി ക്യാമ്പസിന് സമീപമാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സ്ഥലത്തെത്തിയ ബിജു സമീപത്തെ സ്റ്റുഡിയോയ്ക്കും ബ്യൂട്ടി പാർലറിനും നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ സ്റ്റുഡിയോ ഉടമ വിഷോഭ്, ബ്യൂട്ടി പാർലർ ജീവനക്കാരൻ, അവിടെയെത്തിയ എൻഐടി വിദ്യാർഥി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ കെഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [&Read More