17/04/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; ചുരുളഴിച്ച് പൊലീസ്, യുവതി പ്രസവിച്ചത് മാസം തികയാതെ

 കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; ചുരുളഴിച്ച് പൊലീസ്, യുവതി പ്രസവിച്ചത് മാസം തികയാതെ

കോഴിക്കോട്: മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം ഗർഭാവസ്ഥയിൽ തന്നെ മരിച്ചിരുന്നുവെന്നും മാസം തികയാതെ പ്രസവിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കൊഴിഞ്ഞാംപാറ സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പള്ളി വളപ്പിൽ ഭ്രൂണം ഉപേക്ഷിച്ചത്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള തീർത്ഥാടക സംഘത്തോടൊപ്പം എത്തിയ യുവതി ബസിനുള്ളിൽ വെച്ചാണ് പ്രസവിച്ചത്.

പെട്ടെന്നുണ്ടായ പ്രസവവേദനയെത്തുടർന്ന് ഭയന്നാണ് ഭ്രൂണം പള്ളി വളപ്പിൽ ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വിവാഹിതയും ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയുമായ ഇവർക്ക് മുൻപും ഗർഭഛിദ്രം സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിൽ യുവതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലക്ഷ്യമായി ഭ്രൂണം ഉപേക്ഷിച്ചതിന് ഇവർക്കെതിരെ കേസ് എടുക്കുമെങ്കിലും സംഭവത്തിൽ മറ്റ് അസ്വാഭാവികതകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also read: