കോഴിക്കോട്: മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം ഗർഭാവസ്ഥയിൽ തന്നെ മരിച്ചിരുന്നുവെന്നും മാസം തികയാതെ പ്രസവിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കൊഴിഞ്ഞാംപാറ സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പള്ളി വളപ്പിൽ ഭ്രൂണം ഉപേക്ഷിച്ചത്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള തീർത്ഥാടക സംഘത്തോടൊപ്പം എത്തിയ യുവതി ബസിനുള്ളിൽ വെച്ചാണ് പ്രസവിച്ചത്. പെട്ടെന്നുണ്ടായ പ്രസവവേദനയെത്തുടർന്ന് ഭയന്നാണ് ഭ്രൂണം പള്ളി വളപ്പിൽ ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ [&Read More