ശരീരഭാരം കുറയ്ക്കാം, ആരോഗ്യത്തോടെ ഇരിക്കാം; പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങളറിയാം
തിരക്കേറിയ ജീവിതശൈലിയിൽ മലയാളികൾക്കിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. എന്നാൽ ശരീരഭാരം നിയന്ത്രിക്കാനും ഊർജ്ജസ്വലമായ ദിവസം ഉറപ്പാക്കാനും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രുചികരവും കലോറി കുറഞ്ഞതുമായ വിഭവങ്ങളെ പര്ചയപ്പെടാം.
ഇഡ്ഡലിയും സാമ്പാറും
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലിയും സാമ്പാറും. ആവിയിൽ വേവിക്കുന്നതിനാൽ കൊഴുപ്പ് തീരെയില്ലാത്ത ഇഡ്ഡലി വളരെ നല്ല ഒരു പ്രഭാത ഭക്ഷണമാണ്. ഇത് ദഹനം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
റാഗി ദോശ
നാരുകൾ ധാരാളമായി അടങ്ങിയ റാഗി ഉപയോഗിച്ചുള്ള ദോശയോ കഞ്ഞിയോ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും.
സ്പ്രൗട്ട്‌സ് സാലഡ്
മുളപ്പിച്ച ചെറുപയറോ കടലയോ ഉപയോഗിച്ച് തയ്യാറാക്കുന്ന പോഷകസമൃദ്ധമായ സാലഡ്. ഈ വിഭവത്തില്‍ ആരോഗ്യത്തിന് ഗുണകരമാകുന്ന പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഗ്രീക്ക് തൈര്
തൈരിൽ പഴങ്ങളും (ആപ്പിൾ, വാഴപ്പഴം) വിത്തുകളും (ചിയാ, ഫ്‌ലാക്‌സ് സീഡ്‌സ്) ചേർത്ത മിശ്രിതം.
സ്മൂത്തികൾ
തണുപ്പുള്ളതും, കൊഴുപ്പുള്ളതുമായ പാനീയമാണ് സ്മൂത്തി (Smoothie). സാധാരണയായി പഴങ്ങളോ പച്ചക്കറികളോ ബ്ലെൻഡറിൽ അടിച്ചാണ് സ്മൂത്തി തയ്യാറാക്കുന്നത്.
ഓറഞ്ച് പീച്ച് സ്മൂത്തി
ഓറഞ്ചിൽ ചിയാ വിത്തുകളും ഈന്തപ്പഴവും ചേർത്ത സ്മൂത്തി.
ആപ്പിൾ പൈ സ്മൂത്തി
ആപ്പിളിനൊപ്പം ഓട്‌സും കറുവപ്പട്ടയും ചേർത്ത് മിക്‌സിയിൽ അടിച്ചെടുത്ത് ഉപയോഗിക്കാം.
അമിതമായ എണ്ണയും മധുരവും ഒഴിവാക്കി ഇത്തരം ലളിതമായ വിഭവങ്ങൾ ശീലമാക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും അമിതഭാരം കുറയ്ക്കാനും സഹായിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കാതെ കൃത്യസമയത്ത് കഴിക്കുന്നത് ദീർഘകാല ആരോഗ്യത്തിന് കരുത്തേകുമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.