07/03/2026
[fontresizer_tawhidurrahmandear_widget]

കളത്തിളിറങ്ങി കിം; യുഎസ് ഭീഷണിക്കിടെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നേരിട്ടെത്തി വിലയിരുത്തി

 കളത്തിളിറങ്ങി കിം; യുഎസ് ഭീഷണിക്കിടെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നേരിട്ടെത്തി വിലയിരുത്തി

പ്യോങ്‍യാങ്: ഉത്തര കൊറിയയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നേരിട്ടെത്തി വിലയിരുത്തി ഭരണാധികാരി കിം ജോങ് ഉൻ. ‘സമീപകാല ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ’ കണക്കിലെടുത്ത് രാജ്യത്തിന്റെ ആണവ യുദ്ധ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കിം ജോങ് ഉൻ ഊന്നിപ്പറഞ്ഞതായി ഔദ്യോഗിക മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ചയാണ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഉൾപ്പെടുന്ന മിസൈൽ പരീക്ഷണം നടന്നത്. 1,000 കിലോമീറ്റർ (621 മൈൽ) അകലെയുള്ള ലക്ഷ്യം മിസൈൽ വിജയകരമായി ഭേദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള സുപ്രധാന സാങ്കേതിക ദൗത്യമാണ് പരീക്ഷണത്തിലൂടെ പൂർത്തിയായതെന്ന് കിം ജോങ് ഉൻ പറഞ്ഞു. ആക്രമണ ആയുധങ്ങൾ, പ്രത്യേകിച്ച് ഹൈപ്പർസോണിക് സംവിധാനങ്ങൾ നവീകരിക്കുന്നത് തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഎസ് ഇടപെടലുകളും ചൂണ്ടിക്കാട്ടിയാണ് ‘സങ്കീർണമായ അന്താരാഷ്ട്ര സാഹചര്യങ്ങൾ’ നിലനിൽക്കുന്നുവെന്ന് കിം ചൂണ്ടിക്കാട്ടിയത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയ്‌ക്കെതിരായ യുഎസ് നീക്കങ്ങളെ ഉത്തര കൊറിയ ശക്തമായി അപലപിച്ചിരുന്നു.

ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കാനുള്ള ഉത്തര കൊറിയയുടെ നീക്കം മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Also read: