03/04/2026
[fontresizer_tawhidurrahmandear_widget]

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

 മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

വി.കെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കളമശ്ശേരി, മട്ടാഞ്ചേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ദീര്‍ഘകാലം നിയമസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും, 2005-2006 കാലയളവില്‍ വ്യവസായ, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ സംസ്ഥാനത്തെ റോഡ്, പാലം നിര്‍മാണ മേഖലകളില്‍ നിര്‍ണായകമായ പല പദ്ധതികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് കൊങ്ങോര്‍പ്പിള്ളിയില്‍ 1952 മെയ് 20നായിരുന്നു ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം മുസ്‌ലിം ലീഗിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ രംഗത്തും അദ്ദേഹം സജീവമായിരുന്നു.

ഭാര്യ: നദീറ. മക്കള്‍: അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍, വി.ഇ അബ്ബാസ്, വി.ഇ അനൂപ്.

Also read: