28/03/2026
[fontresizer_tawhidurrahmandear_widget]

കരൾ വീക്കവും കൊഴുപ്പും കുറയ്ക്കാൻ 10 ‘സൂപ്പർ പവർ’ ഭക്ഷണങ്ങൾ

 കരൾ വീക്കവും കൊഴുപ്പും കുറയ്ക്കാൻ 10 ‘സൂപ്പർ പവർ’ ഭക്ഷണങ്ങൾ

ഫാറ്റി ലിവർ ഇന്ന് ഇന്ത്യയിൽ വലിയൊരു ആരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഈ അവസ്ഥ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കരൾ വീക്കത്തിലേക്കും പരാജയത്തിലേക്കും നയിച്ചേക്കാം.

ഫാറ്റി ലിവർ പ്രതിരോധിക്കുന്നതിൽ ശരിയായ ഭക്ഷണക്രമത്തിന് നിർണായക സ്ഥാനമുണ്ട്. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ ലോകോത്തര സർവകലാശാലകളിൽ നിന്നും പരിശീലനം സിദ്ധിച്ച പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 10 പ്രധാന വിഭവങ്ങളെക്കുറിച്ച് നിർദ്ദേശിക്കുന്നു.

കരളിന്റെ ആരോഗ്യത്തിന് മികച്ച 10 ഭക്ഷണങ്ങൾ

1.വെളുത്തുള്ളി: കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്ന അല്ലിസിൻ, സെലിനിയം തുടങ്ങിയ ഘടകങ്ങൾ ഇതിൽ ധാരാളമുണ്ട്.

2.ടോഫു/ടെമ്പെ: ഇവയിലെ സസ്യാധിഷ്ഠിത പ്രോട്ടീനും സോയയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും കരൾ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

3.കാപ്പി: പ്രതിദിനം രണ്ട് മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് കരൾ എൻസൈമുകളുടെ അളവ് നിയന്ത്രിക്കാനും ലിവർ ഫൈബ്രോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.

4.ഗ്രീൻ ടീ: ഇതിലെ ആന്റിഓക്‌സിഡന്റായ കാറ്റെച്ചിനുകൾ കരളിലെ അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.

5.സ്റ്റീൽ കട്ട്‌സ് ഓട്‌സ്: നാരുകൾ ധാരാളമായി അടങ്ങിയ ഇവ കൊഴുപ്പ് ആഗിരണം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഉത്തമമാണ്.

6.ക്രൂസിഫറസ് പച്ചക്കറികൾ: ബ്രോക്കോളി, കോളിഫ്‌ലവർ, കാബേജ് എന്നിവയിലെ സംയുക്തങ്ങൾ കരളിനെ വിഷവിമുക്തമാക്കുന്ന എൻസൈമുകളെ സജീവമാക്കുന്നു.

7.വാൽനട്ട്‌സ്: ഒമേഗ3 ഫാറ്റി ആസിഡുകൾ അടങ്ങിയ വാൽനട്ട്‌സ് ആഴ്ചയിൽ അഞ്ചോ ആറോ തവണ കഴിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

8.അവോക്കാഡോസ്: ഇതിലെ ഗ്ലൂട്ടത്തയോൺ എന്ന ആന്റിഓക്‌സിഡന്റ് കരളിനെ ദോഷകരമായ വസ്തുക്കളിൽ നിന്ന് സംരക്ഷിക്കുന്നു.

9.സരസഫലങ്ങൾ (Berries): ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയ ബെറികൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും കോശങ്ങൾ പുതുക്കാനും സഹായിക്കുന്നു.

10.എക്‌സ്ട്രാ വെർജിൻ ഒലിവ് ഓയിൽ: ഹൃദയാരോഗ്യത്തിന് മാത്രമല്ല, കരളിലെ വീക്കവും കൊഴുപ്പും കുറയ്ക്കാനും ഇത് മികച്ചതാണ്.

ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിനൊപ്പം കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നത് ഫാറ്റി ലിവർ നിയന്ത്രിക്കാൻ അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെയോ വിദഗ്ദ്ധന്റെയോ ഉപദേശം തേടേണ്ടതാണ്.

Also read: