06/03/2026
[fontresizer_tawhidurrahmandear_widget]

500 രൂപ നിക്ഷേപിച്ച് ഡ്രൈവർമാർക്കും ഉടമകളാകാം; അമുൽ മോഡലിൽ ‘ഭാരത് ടാക്‌സി’ക്ക് തുടക്കമായി

 500 രൂപ നിക്ഷേപിച്ച് ഡ്രൈവർമാർക്കും ഉടമകളാകാം; അമുൽ മോഡലിൽ ‘ഭാരത് ടാക്‌സി’ക്ക് തുടക്കമായി

ന്യൂഡൽഹി: ഊബർ, ഓല തുടങ്ങിയ വമ്പൻ കമ്പനികൾക്ക് വെല്ലുവിളിയുയർത്തി സഹകരണ മേഖലയിലെ ആദ്യത്തെ റൈഡ്‌ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ‘ഭാരത് ടാക്‌സി’ക്ക് തുടക്കമായി. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വെറും 500 രൂപ നിക്ഷേപിച്ച് ഡ്രൈവർമാർക്ക് കമ്പനിയുടെ സഹഉടമകളാകാം എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത.

ലോകപ്രശസ്തമായ അമുൽ ഡയറി കോ-ഓപ്പറേറ്റീവിന്റെ മാതൃകയിലാണ് ഭാരത് ടാക്‌സി പ്രവർത്തിക്കുകയെന്ന് അമിത് ഷാ വ്യക്തമാക്കി. അമുലിൽ ലാഭവിഹിതം കർഷകർക്ക് ലഭിക്കുന്നത് പോലെ, ഇവിടെ ലാഭത്തിന്റെ 80 ശതമാനവും ഡ്രൈവർമാർക്ക് വിതരണം ചെയ്യും. ബാക്കി 20 ശതമാനം സഹകരണ സംഘത്തിന്റെ മൂലധനത്തിനായി മാറ്റിവെക്കും. നിലവിൽ സ്വകാര്യ കമ്പനികൾ 25 മുതൽ 30 ശതമാനം വരെ കമ്മീഷൻ ഈടാക്കുമ്പോൾ ഭാരത് ടാക്‌സി ഡ്രൈവർമാർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നു.

ഡൽഹി-എൻസിആർ, രാജ്‌കോട്ട് എന്നിവിടങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ സേവനം മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 കോടി ഡ്രൈവർമാരെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. അംഗത്വം കൂടുന്നതോടെ ഡ്രൈവർമാർക്ക് ഡയറക്ടർ ബോർഡിൽ പ്രാതിനിധ്യം ലഭിക്കുമെന്നും ഇത് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: