02/04/2026
[fontresizer_tawhidurrahmandear_widget]

എമിറേറ്റ്‌സ് ടിക്കറ്റ് നിരക്ക് കുറയ്ക്കാം! ബുക്കിങ്‌ രഹസ്യങ്ങൾ വെളിപ്പെടുത്തി എയർലൈൻ

 എമിറേറ്റ്‌സ് ടിക്കറ്റ് നിരക്ക് കുറയ്ക്കാം! ബുക്കിങ്‌ രഹസ്യങ്ങൾ വെളിപ്പെടുത്തി എയർലൈൻ

ദുബൈ: അന്താരാഷ്ട്ര യാത്രകൾക്കായി എമിറേറ്റ്‌സ് എയർലൈനിനെ ആശ്രയിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള വഴികൾ വെളിപ്പെടുത്തി അധികൃതർ. അവസാന നിമിഷം ഡീലുകൾക്കായി കാത്തിരിക്കാതെ, യാത്രയ്ക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ സീറ്റുകൾ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ലാഭകരമെന്ന് എയർലൈൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

നേരത്തെയുള്ള ബുക്കിംഗ്

എമിറേറ്റ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ഗ്രൂപ്പ് ബുക്കിംഗുകളിൽ 65 ശതമാനത്തിലധികവും യാത്രയ്ക്ക് മൂന്ന് മാസം മുമ്പെങ്കിലും നടന്നവയാണ്. കുടുംബങ്ങളിൽ 65 ശതമാനത്തോളം പേരും കുറഞ്ഞത് രണ്ട് മാസം മുമ്പ് ടിക്കറ്റുകൾ ഉറപ്പിക്കുന്നു. ഇക്കണോമി ക്ലാസിലെ 84 ശതമാനം ബുക്കിംഗുകളും ഇത്തരത്തിൽ മുൻകൂട്ടി പ്ലാൻ ചെയ്തവയാണ്. അവസാന നിമിഷം ടിക്കറ്റ് എടുക്കുമ്പോൾ ഉണ്ടാകുന്ന വലിയ നിരക്ക് വർദ്ധന ഒഴിവാക്കാൻ ഈ ‘അഡ്വാൻസ് ബുക്കിംഗ്’ തന്ത്രം സഹായിക്കുന്നു.

പ്രിയപ്പെട്ട ഡെസ്റ്റിനേഷനും ട്രെൻഡുകളും

കുടുംബങ്ങൾക്കായി ദുബൈ, ബാങ്കോക്ക്, ജിദ്ദ, മാലി, മൗറീഷ്യസ് എന്നിവയാണ് പ്രിയപ്പെട്ട ഇടങ്ങൾ. ഗ്രൂപ്പ് യാത്രക്കാർ കൂടുതലായും ഇസ്താംബുൾ, റോം, മദീന എന്നിവിടങ്ങളിലേക്കാണ് മുൻഗണന നൽകുന്നത്. യുഎഇ 2026 ‘കുടുംബ വർഷമായി’ പ്രഖ്യാപിച്ച സാഹചര്യത്തിൽ വസന്തകാലത്തും വേനൽക്കാലത്തും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ

അടിസ്ഥാന നിരക്കിൽ തന്നെ ഭക്ഷണം, പാനീയങ്ങൾ, ലഗേജ് അലവൻസ് എന്നിവ എമിറേറ്റ്‌സ് നൽകുന്നുണ്ട്. കൂടാതെ, 5 ബില്യൺ ഡോളർ ചെലവിൽ വിമാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ എയർബസ് A350 ജെറ്റുകളിൽ വലിയ 4K സ്‌ക്രീനുകളും വിശാലമായ സീറ്റുകളും ചാർജിംഗ് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ, യാത്ര പ്ലാൻ ചെയ്യുന്നവർ എത്രയും നേരത്തെ ബുക്കിംഗ് പൂർത്തിയാക്കുന്നത് സാമ്പത്തികമായി വലിയ ലാഭം നൽകും.

Also read: