06/03/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ; കടുത്ത നിലപാടുമായി ഐസിസി

 ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ; കടുത്ത നിലപാടുമായി ഐസിസി

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം വീണ്ടും പ്രതിസന്ധിയിൽ. 2026 ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഈ മാസം 15ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) രംഗത്തെത്തി. പാകിസ്ഥാന്റെ നീക്കം ആഗോള ക്രിക്കറ്റിന് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഐസിസി വ്യക്തമാക്കി.

ടീമിനെ ശ്രീലങ്കയിലേക്ക് അയക്കാൻ പാകിസ്ഥാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പാകിസ്ഥാന്റെ പ്രഖ്യാപനം ശ്രദ്ധയിൽപ്പെട്ടതായും എന്നാൽ ഇത്തരത്തിൽ തെരഞ്ഞെടുത്ത പങ്കാളിത്തം അന്താരാഷ്ട്ര ടൂർണമെന്റിന്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതാണെന്നും ഐസിസി വക്താവ് അറിയിച്ചു. യോഗ്യത നേടുന്ന എല്ലാ ടീമുകളും നിശ്ചിത ഷെഡ്യൂൾ പ്രകാരം തുല്യമായി മത്സരിക്കണമെന്നതാണ് ലോകകപ്പിന്റെ മാനദണ്ഡം.

കായിക സമഗ്രതയെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെയും തീരുമാനം വേദനിപ്പിക്കുമെന്ന് ഐസിസി ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകൾ പാകിസ്ഥാൻ ക്രിക്കറ്റിന് തന്നെ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഐസിസി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) നിന്നുള്ള ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കൗൺസിൽ. ചർച്ചകളിലൂടെ എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താനാണ് ഐസിസിയുടെ നിലവിലെ ശ്രമം.

Also read: