07/03/2026
[fontresizer_tawhidurrahmandear_widget]

‘മോഹൻ ഭാഗവതിന്‍റെ നർമബോധം സമ്മതിക്കണം; ഞങ്ങള്‍ കുറേ ചിരിച്ചു’- ആർഎസ്എസ് വേദിയിൽ കരൺ ജോഹർ

 ‘മോഹൻ ഭാഗവതിന്‍റെ നർമബോധം സമ്മതിക്കണം; ഞങ്ങള്‍ കുറേ ചിരിച്ചു’- ആർഎസ്എസ് വേദിയിൽ കരൺ ജോഹർ

മുംബൈ: ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ മോഹൻ ഭാഗവതിനെ പ്രശംസിച്ച് ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ. മോഹൻ ഭാഗവത് മികച്ചൊരു പ്രാസംഗികനാണെന്നും അദ്ദേഹത്തിന്റെ നർമ്മബോധവും ചിന്തകളും തന്നെ ഏറെ സ്പർശിച്ചുവെന്നും കരൺ ജോഹർ പറഞ്ഞു. മുംബൈയിലെ നെഹ്‌റു സെന്ററിൽ നടന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന ദിവസമായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം.

‘ഭാഗവതിന്റെ വാക്കുകൾക്കും ചിന്തകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ നർമ്മബോധം അതിശയകരമാണ്, ഞങ്ങൾ ഒരുപാട് ചിരിക്കുകയും അദ്ദേഹത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു,’ കരൺ ജോഹർ പറഞ്ഞു. ഇത്തരം കൂടിക്കാഴ്ചകൾ എല്ലാ വർഷവും ഉണ്ടാകണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു. സൽമാൻ ഖാൻ, അക്ഷയ് കുമാർ, രൺബീർ കപൂർ, വിക്കി കൗശൽ തുടങ്ങി ബോളിവുഡിലെ വൻതാരനിരയാണ് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ പങ്കെടുത്തത്.

‘സംഘയാത്രയുടെ 100 വർഷങ്ങൾ, പുതിയ ചക്രവാളങ്ങൾ’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ പരമ്പരയിൽ നുഴഞ്ഞുകയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോഹൻ ഭാഗവത് നിലപാട് വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും സെൻസസ് നടപടികളിലൂടെ അനധികൃത പൗരന്മാരെ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Also read: