07/03/2026
[fontresizer_tawhidurrahmandear_widget]

‘സ്വർണം എടുത്തിട്ടില്ല എന്നു പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല; ഞാൻ മരിച്ചിട്ടെങ്കിലും സത്യം തെളിഞ്ഞാൽ അവർക്കുള്ള ശിക്ഷ നിങ്ങൾ കൊടുക്കണം’-ജസീലയുടെ വീഡിയോ സന്ദേശം | Jaseela death

 ‘സ്വർണം എടുത്തിട്ടില്ല എന്നു പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല; ഞാൻ മരിച്ചിട്ടെങ്കിലും സത്യം തെളിഞ്ഞാൽ അവർക്കുള്ള ശിക്ഷ നിങ്ങൾ കൊടുക്കണം’-ജസീലയുടെ വീഡിയോ സന്ദേശം | Jaseela death

കാസര്‍കോട്: ”ഞാൻ മരിച്ചാലും സത്യം തെളിയണം, അവർക്ക് ശിക്ഷ വാങ്ങി കൊടുക്കണം”; വിറയ്ക്കുന്ന ശബ്ദത്തിൽ ജസീലയുടെ അവസാന സന്ദേശം
കാസർകോട്: ‘എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല… ഞാൻ മരിച്ചിട്ടാണെങ്കിലും സത്യം തെളിഞ്ഞാൽ അവർക്കുള്ള ശിക്ഷ നിങ്ങൾ വാങ്ങി കൊടുക്കണം.’ മരണത്തിന് മുൻപ് കണ്ണീരോടെ ജസീല റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലെ ഈ വാക്കുകൾ ഉള്ളുലയ്ക്കുന്നതാണ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ സമൂഹം വേട്ടയാടിയപ്പോൾ, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ സ്വയം ജീവനൊടുക്കുകയായിരുന്നു നാലത്തടുക്ക സ്വദേശിനി ജസീല ചെയ്തത്. (Kasargode Jaseela Death)

”എന്റെ പേര് ജസീല. ഞാൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറേ ശിക്ഷ അനുഭവിക്കുകയാണ്. എന്റെ സുഹൃത്തിന്റെ ഉമ്മാന്റെ സ്വർണം കാണാതായിരുന്നു. അത് ഞാൻ എടുത്തു എന്നാണ് അവർ പറയുന്നത്. എനിക്ക് അറിയുക പോലുമില്ലാത്ത സാധനമാണ് അവർ എടുത്തു എന്നു പറയുന്നത്.”-വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നു.

”ഞാൻ കോഴിക്കോട്ട് ഏതൊക്കെയോ ചെക്കന്മാരുടെ കൂടെ റൂമെടുത്തു നിന്നൊക്കെ ഉൾപ്പെടെ പലതും ആരോപിക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടുകാരും എല്ലാരും ഇപ്പോൾ അത് അറിഞ്ഞില്ലേ.. വീട്ടിൽ ഇപ്പോൾ ആർക്കും സമാധാനമില്ല. എല്ലാവരും മരിക്കേണ്ട അവസ്ഥയിലാണ്. എന്റെ മരണത്തിന് ഉത്തരവാദി സുഹൃത്തും സുഹൃത്തിന്റെ ഉമ്മയും ആ വീട്ടുകാരുമാണ്. അവർ എന്നെ നാണംകെടുത്തി. അവർ എന്റെ വീട്ടിൽ വന്ന് എന്തൊക്കെയോ അനാവശ്യം പറഞ്ഞുപോയി.”

നീതി തേടി താൻ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും ആരും തുണച്ചില്ലെന്ന് ജസീല വീഡിയോയിൽ വെളിപ്പെടുത്തുന്നു. ‘ആദൂർ പോലീസിൽ രേഖാമൂലം പരാതി നൽകാൻ പോയപ്പോൾ അവർ അതിനു സമ്മതിക്കുന്നുമില്ല. എന്റെ ഭാഗത്തു തന്നെയാണു തെറ്റ് എന്നു പറഞ്ഞ് പരാതി അവർ സ്വീകരിക്കുന്നില്ല. ഇവരൊക്കെയാണ് എന്റെ മരണത്തിന് ഉത്തരവാദികൾ,’ ജസീല പറയുന്നു.

വെറുമൊരു മോഷണക്കുറ്റത്തിൽ ഒതുങ്ങാതെ, ജസീലയുടെ സ്വഭാവത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് നടന്നത്. ഇത് ജസീലയുടെ കുടുംബജീവിതത്തെയും സാരമായി ബാധിച്ചു. ഭർത്താവിന്റെ വീട്ടുകാർ കൂടി കൈവിട്ടതോടെ താൻ പൂർണമായും ഒറ്റപ്പെട്ടുപോയ അവസ്ഥയിലായിരുന്നു യുവതി എന്നാണു ബന്ധുക്കൾ പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെയാണു മരണം സംഭവിച്ചത്. മരിക്കുന്നതിന് മുൻപ് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി ജസീല വീഡിയോ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി.

സംഭവത്തിൽ വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജസീലയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെയും ജസീല ചിത്രീകരിച്ച വീഡിയോയുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

ജസീലയുടെ വീഡിയോ സന്ദേശം
”എന്റെ പേര് ജസീല. ഞാൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറേ ശിക്ഷ അനുഭവിക്കുകയാണ്. എന്റെ സുഹൃത്തിന്റെ ഉമ്മാന്റെ സ്വർണം കാണാതായിരുന്നു. അത് ഞാൻ എടുത്തുവെന്നാണ് അവർ പറയുന്നത്. എനിക്ക് അറിയുക പോലുമില്ലാത്ത സാധനമാണ് അവർ എടുത്തു എന്നു പറയുന്നത്.

ഞാൻ കോഴിക്കോട്ട് ഏതൊക്കെയോ ചെക്കന്മാരുടെ കൂടെ റൂമെടുത്തു നിന്നൊക്കെ ഉൾപ്പെടെ പലതും ആരോപിക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടുകാരും എല്ലാരും ഇപ്പോൾ അത് അറിഞ്ഞില്ലേ.. വീട്ടിൽ ഇപ്പോൾ ആർക്കും സമാധാനമില്ല. എല്ലാവരും മരിക്കേണ്ട അവസ്ഥയിലാണ്. എന്റെ മരണത്തിന് ഉത്തരവാദി സുഹൃത്തും സുഹൃത്തിന്റെ ഉമ്മയും ആ വീട്ടുകാരുമാണ്. അവർ എന്നെ നാണംകെടുത്തി. അവർ എന്റെ വീട്ടിൽ വന്ന് എന്തൊക്കെയോ അനാവശ്യം പറഞ്ഞുപോയി.

എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല. ആദൂർ പോലീസിൽ രേഖാമൂലം പരാതി നൽകാൻ പോയപ്പോൾ അവർ അതിനു സമ്മതിക്കുന്നുമില്ല. എന്റെ ഭാഗത്തു തന്നെയാണു തെറ്റ് എന്നു പറഞ്ഞ് പരാതി അവർ സ്വീകരിക്കുന്നില്ല. ഇവരൊക്കെയാണ് എന്റെ മരണത്തിന് ഉത്തരവാദികൾ.

ഞാൻ ഇനി അധികം ജീവിച്ചിരിക്കില്ല. എത്ര ദിവസം സെറ്റാകുമെന്ന് എനിക്കറിയില്ല. എന്റെ സത്യം തെളിയിക്കാൻ വേണ്ടി ഞാൻ പരമാവധി ശ്രമിച്ചു. ഞാൻ സ്വർണം എടുത്തിട്ടില്ല എന്നു പറഞ്ഞിട്ട് അവർ വിശ്വസിക്കുന്നില്ല. ഞാൻ മരിച്ചിട്ട് ആണെങ്കിലും സത്യം തെളിഞ്ഞിട്ടുണ്ടെങ്കിൽ അവർക്കുള്ള ശിക്ഷ നിങ്ങൾ കൊടുക്കണം.”

Also read: