06/03/2026
[fontresizer_tawhidurrahmandear_widget]

‘പ്രതി’ വീട്ടിൽത്തന്നെ! സ്‌കൂട്ടർ കത്തിച്ചത് ഉടമ; പയ്യന്നൂരിൽ പരാതിക്കാരൻ സിസിടിവിയിൽ കുടുങ്ങി

 ‘പ്രതി’ വീട്ടിൽത്തന്നെ! സ്‌കൂട്ടർ കത്തിച്ചത് ഉടമ; പയ്യന്നൂരിൽ പരാതിക്കാരൻ സിസിടിവിയിൽ കുടുങ്ങി

പയ്യന്നൂർ: സ്‌കൂട്ടർ കത്തിച്ചുവെന്ന പരാതിയിൽ ഉടമ തന്നെ കുടുങ്ങി. കോറോം കാനായി വള്ളിക്കെട്ടിൽ വീടിന് സമീപം നിർത്തിയിട്ട സ്‌കൂട്ടർ രാത്രി തീവെച്ച് നശിപ്പിച്ച സംഭവത്തിലാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. ഇന്നലെ രാവിലെയാണ് വാഹനം പൂർണമായും കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്. ഉടൻ തന്നെ ഇവർ പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സമീപകാലത്ത് പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇരുചക്ര വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുന്നത് പതിവായതോടെ പോലീസ് പരാതി ഗൗരവത്തോടെയാണ് എടുത്തത്. എസ്‌ഐ എൻ.കെ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസും നാട്ടുകാരും ഒരുപോലെ ഞെട്ടിയത്.

രാത്രി പന്ത്രണ്ടരയോടെ സ്‌കൂട്ടർ ഉടമ തന്നെ വാഹനത്തിന് തീയിടുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സത്യം പുറത്തുവന്നതോടെ വീട്ടുകാർ പരാതിയിൽ നിന്നും പിന്മാറി. സംഭവത്തിൽ പരാതിക്കാർ ഇല്ലാത്തതിനാൽ പോലീസിന് നിലവിൽ കേസെടുക്കാൻ സാധിച്ചിട്ടില്ല.

Also read: