പ്രധാനമന്ത്രിയുടെ പുതിയ ‘സേവാ തീർത്ഥിൽ’ സ്ത്രീകൾക്കും കർഷകർക്കും യുവ സംരംഭകർക്കും കോടികളുടെ പദ്ധതികൾ
ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥ്’ ആരംഭിച്ചതിനു ശേഷം സ്ത്രീകൾക്കും കർഷകർക്കും യുവസംരംഭകർക്കും പ്രതീക്ഷ നൽകുന്ന നാല് പദ്ധതികൾ ഒപ്പുവെച്ചു. ഫെബ്രുവരി 13ന് കാര്യാലയത്തിൽ ചുമതലയേറ്റ പ്രധാനമന്ത്രി അപകടങ്ങളിൽപ്പെടുന്നവർക്ക് ഒന്നരലക്ഷം രൂപ വരെ പണമില്ലാതെ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതിയായ പിഎം റാഹത്ത്, ലഖ്പതി ദീദി, സ്റ്റാർട്ടപ്പ് ഇന്ത്യ, അഗ്രിക്കൾച്ചറൽ ഇൻഫ്രാ സ്‌ട്രെക്ചറൽ ഫണ്ട് എന്നീ പദ്ധതികളിലാണ് ഒപ്പുവെച്ചത്.
ലഖ്പതി ദീദി പദ്ധതിയിലൂടെ 2029 മാർച്ചോടെ ആറ് കോടി സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപയെങ്കിലും വരുമാനം ഉറപ്പാക്കും. യുവ സംരംഭകർക്കായി 10,000 കോടി രൂപയാണ് ‘സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് 2.0’ എന്ന പദ്ധതയിലൂടെ പ്രധാനമന്ത്രി അനുവദിച്ചത്. അഗ്രികൾച്ചറൽ ഇൻഫ്രാസ്‌ട്രെക്ചറൽ ഫണ്ട് (എഐഎഫ്) ഒരു ലക്ഷം കോടിയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു.
സേവനം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ ഓഫീസിന് സേവാ തീർത്ഥ് എന്ന പേര് നൽകിയിരിക്കുന്നത്. സെൻഡ്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അത്യാധുനിക സമുച്ചയത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി മുതൽ പ്രവർത്തിക്കുക.