06/03/2026
[fontresizer_tawhidurrahmandear_widget]

സ്പാ ബലാത്സംഗ കേസ്:’കഴുത്തിൽ കത്തിവെച്ച് ബലാത്സംഗം ചെയ്തു’- വെളിപ്പെടുത്തലുമായി അതിജീവിത; പ്രതികൾ അറസ്റ്റിൽ

 സ്പാ ബലാത്സംഗ കേസ്:’കഴുത്തിൽ കത്തിവെച്ച് ബലാത്സംഗം ചെയ്തു’- വെളിപ്പെടുത്തലുമായി അതിജീവിത; പ്രതികൾ അറസ്റ്റിൽ

തിരുവല്ല: സ്പാ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണം സുബിൻ’ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കുറ്റപ്പുഴ സ്വദേശി സുബിൻ അലക്‌സാണ്ടർ ചാക്കോ (29), മുപ്പിരി സ്വദേശി ബെർലിൻ ദാസ് (38) എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഒളിവിലുള്ള നാല് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ഒന്നിന് മഞ്ഞാടിയിലെ സ്പായിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടെത്തിയ ആറംഗ സംഘം ഉടമ പണം നൽകാൻ വിസമ്മതിച്ചതോടെ അക്രമാസക്തരാകുകയായിരുന്നു. ജീവനക്കാരിയെ ബലമായി മുറിക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തിൽ കത്തിവെച്ച് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച സംഘം, പിന്നീട് സ്പായിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ഒപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തി.

മറ്റൊരു ജീവനക്കാരിയുടെ പക്കൽ നിന്നുണ്ടായിരുന്ന 2500 രൂപ തട്ടിയെടുത്ത ശേഷം, സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മടങ്ങിയത്. പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ സുബിൻ വളർത്തുനായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചു. എസ്‌ഐ ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ നായയെ വിട്ട് ഭയപ്പെടുത്തിയെങ്കിലും ബലപ്രയോഗത്തിലൂടെ പൊലീസ് സംഘം പ്രതിയെ കീഴടക്കുകയായിരുന്നു. വധശ്രമമടക്കം 11ഓളം കേസുകളിൽ പ്രതിയായ സുബിൻ, കാപ്പ നിയമപ്രകാരം തടങ്കലിലായിരുന്ന ആളാണ്. പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തു.

Also read: