28/03/2026
[fontresizer_tawhidurrahmandear_widget]

രാജ്യത്തെ 32 സർവകലാശാലകൾ വ്യാജമെന്ന് യുജിസി: പട്ടികയിൽ കേരളത്തിലെ രണ്ട് സ്ഥാപനങ്ങളും; കൂടുതൽ ഡൽഹിയിൽ

 രാജ്യത്തെ 32 സർവകലാശാലകൾ വ്യാജമെന്ന് യുജിസി: പട്ടികയിൽ കേരളത്തിലെ രണ്ട് സ്ഥാപനങ്ങളും; കൂടുതൽ ഡൽഹിയിൽ

ന്യൂഡൽഹി: രാജ്യത്ത് 32 സർവകലാശാലകൾ വ്യാജമാണെന്ന് യുജിസി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ആണ് സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഈ സ്ഥാപനങ്ങൾ നൽകുന്ന ബിരുദങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കോ ഉന്നത വിദ്യാഭ്യാസത്തിനോ നിയമപരമായ സാധുത ഉണ്ടായിരിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുജിസി നിയമത്തിലെ സെക്ഷൻ 2(f), 3 എന്നിവ പ്രകാരം കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അംഗീകാരമില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ കണ്ടെത്തിയത്. 12 സ്ഥാപനങ്ങളാണ് ഡൽഹിയിൽ മാത്രം ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. കേരളത്തിലും രണ്ട് സ്ഥാപനങ്ങൾ പട്ടികയിലുണ്ട്. പ്രവേശനം തേടുന്നതിന് മുൻപ് വിദ്യാർത്ഥികൾ സ്ഥാപനങ്ങളുടെ അംഗീകാര നില കൃത്യമായി പരിശോധിക്കണമെന്ന് കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കി.

സംസ്ഥാനാടിസ്ഥാനത്തിലുള്ള പട്ടിക (2026 ഫെബ്രുവരി വരെ)

  • ഡൽഹി: 12
  • ഉത്തർപ്രദേശ്: 4
  • ആന്ധ്രാപ്രദേശ്, കർണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, പശ്ചിമ ബംഗാൾ: 2 വീതം
  • അരുണാചൽ പ്രദേശ്, ഹരിയാന, ജാർഖണ്ഡ്, രാജസ്ഥാൻ: 1 വീതം

വ്യാജമായി പ്രഖ്യാപിക്കപ്പെട്ട സ്ഥാപനങ്ങൾ
കേരളം

1.ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ (IIUPM), കോഴിക്കോട്.

2.സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി.

ഡൽഹി
ഐക്യരാഷ്ട്രസഭയുടെ ലോക സമാധാന സർവകലാശാല (WPUNU), ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് എഞ്ചിനീയറിങ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS), കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ഐക്യരാഷ്ട്രസഭ സർവകലാശാല, വൊക്കേഷണൽ യൂണിവേഴ്‌സിറ്റി, എഡിആർസെൻട്രിക് ജുറിഡിക്കൽ യൂണിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്‌സിറ്റി, അദ്ധ്യാത്മിക് വിശ്വവിദ്യാലയം, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സൊല്യൂഷൻ, മൗണ്ടൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് & ടെക്‌നോളജി.

ഉത്തർപ്രദേശ്
ഗാന്ധി ഹിന്ദി വിദ്യാപീഠം (പ്രയാഗ്‌രാജ്), നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പൺ യൂണിവേഴ്‌സിറ്റി (അലിഗഡ്), ഭാരതീയ ശിക്ഷാ പരിഷത്ത് (ലഖ്‌നൗ), മഹാമായ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി (നോയിഡ).

ആന്ധ്രാപ്രദേശ്
ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്‌സിറ്റി (ഗുണ്ടൂർ), ബൈബിൾ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ (വിശാഖപട്ടണം).

കർണാടക
സർവ ഭാരതീയ ശിക്ഷാ പീഠ് (തുംകൂർ), ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റി (ബെംഗളൂർ).

മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്‌സിറ്റി (നാഗ്പൂർ), നാഷണൽ ബാക്ക്വേഡ് കൃഷി വിദ്യാപീഠം (സോലാപൂർ).

പശ്ചിമ ബംഗാൾ
ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ (കൊൽക്കത്ത), ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച് (കൊൽക്കത്ത).

പുതുച്ചേരി
ഉഷ ലച്ചുമനൻ കോളേജ് ഓഫ് എഡ്യൂക്കേഷൻ, ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ.

മറ്റ് സംസ്ഥാനങ്ങൾ

  • അരുണാചൽ പ്രദേശ്: ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ.
  • ഹരിയാന: മാജിക് & ആർട്ട് യൂണിവേഴ്‌സിറ്റി (ഫരീദാബാദ്).

ജാർഖണ്ഡ്: ദക്ഷ യൂണിവേഴ്‌സിറ്റി (റാഞ്ചി).

  • രാജസ്ഥാൻ: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി & മാനേജ്‌മെന്റ് (ഭിവാഡി).

ഈ സ്ഥാപനങ്ങൾക്ക് ഡിഗ്രികൾ നൽകാനോ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ നടത്താനോ യാതൊരുവിധ നിയമപരമായ അധികാരവുമില്ലെന്ന് യുജിസി വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ വെറും കടലാസ് കഷ്ണങ്ങൾക്ക് തുല്യമായിരിക്കും. സർക്കാർ ജോലികൾക്കോ മറ്റ് അംഗീകൃത സർവ്വകലാശാലകളിലെ ഉപരിപഠനത്തിനോ ബിരുദങ്ങൾ പരിഗണിക്കില്ല. അതിനാൽ, ആകർഷകമായ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വീണ് വിദ്യാർത്ഥികൾ വഞ്ചിതരാകരുതെന്നും, പ്രവേശനത്തിന് മുൻപായി യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പുവരുത്തണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകി.

Also read: