01/04/2026
[fontresizer_tawhidurrahmandear_widget]

പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക റെക്കോർഡ് ഉയരത്തിൽ

 പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക റെക്കോർഡ് ഉയരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണതോത് ആശങ്കാജനകമായി ഉയരുന്നു. സാധാരണയായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടാറുള്ള ഉയർന്ന യുവി സൂചിക, ഇത്തവണ ഫെബ്രുവരി പകുതിയോടെ തന്നെ പലയിടങ്ങളിലും ഏട്ട് മുതൽ ഒമ്പത് വരെ രേഖപ്പെടുത്തിക്കഴിഞ്ഞു. വേനൽ കടുക്കുന്നതോടെ വരും മാസങ്ങളിൽ കടുത്ത വരൾച്ചയ്ക്കും ചൂടിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പകൽ 10 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ സമയത്താണ് വികിരണ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിൽ നീരാവി കുറയുന്നതും കേരളം ഭൂമധ്യരേഖയോട് ചേർന്നു കിടക്കുന്നതും വികിരണങ്ങൾ നേരിട്ട് പതിക്കാൻ കാരണമാകുന്നു. സൂര്യരശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് ഇടയാക്കും.

സുരക്ഷാ നിർദ്ദേശങ്ങൾ

  • പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
  • ശരീരം പൂർണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മനേത്ര രോഗമുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം.
  • യാത്രയ്ക്കിടയിലുള്ള വിശ്രമം തണൽ ഉള്ള ഇടങ്ങളിലാക്കാൻ ശ്രദ്ധിക്കുക.

മാർച്ച് മാസത്തിൽ സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെ മുകളിൽ വരുന്നതോടെ വികിരണ തീവ്രത പരമാവധിയിലെത്താൻ സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച സ്‌റ്റേഷനുകൾ വഴി തത്സമയ യുവി സൂചികാ വിവരങ്ങൾ ലഭ്യമാണ്.

Also read: