28/03/2026
[fontresizer_tawhidurrahmandear_widget]

നവകേരള സർവേ പാളി; ലക്ഷ്യമിട്ടതിന്റെ പകുതി വീടുകളിൽ പോലും എത്തിയില്ല, 20 കോടിയുടെ പദ്ധതിക്ക് തിരിച്ചടി

 നവകേരള സർവേ പാളി; ലക്ഷ്യമിട്ടതിന്റെ പകുതി വീടുകളിൽ പോലും എത്തിയില്ല, 20 കോടിയുടെ പദ്ധതിക്ക് തിരിച്ചടി

കൊച്ചി: വലിയ അവകാശവാദങ്ങളുമായി സർക്കാർ തുടക്കം കുറിച്ച നവകേരള സർവേ ലക്ഷ്യം കാണാതെ നിലച്ചു. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അനുമതി നേടിയെടുത്ത സർവേയിൽ, ആകെ ലക്ഷ്യമിട്ട 95 ലക്ഷം വീടുകളിൽ വെറും 49.42 ലക്ഷം വീടുകളിൽ മാത്രമാണ് സർവേക്കാർക്ക് എത്താനായത്. ഇത്രയും വീടുകൾ സന്ദർശിച്ചിട്ടും വെറും നാലര ലക്ഷം ആളുകൾ മാത്രമാണ് സർവേയോട് പ്രതികരിച്ചതെന്നത് സർക്കാരിന് വലിയ തിരിച്ചടിയായി.

ഫെബ്രുവരി 28-നകം വിവരശേഖരണം പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും വൊളന്റിയർമാരുടെ കുറവ് സർവേയെ സാരമായി ബാധിച്ചു. 96,000-ത്തോളം പേർ വൊളന്റിയർമാരാകാൻ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പരിശീലനത്തിന് ചുരുക്കം പേർ മാത്രമാണ് എത്തിയത്. ഒടുവിൽ കുടുംബശ്രീ പ്രവർത്തകരെ നിയോഗിച്ചാണ് സർവേ മുന്നോട്ട് കൊണ്ടുപോയത്. കണ്ണൂർ ജില്ലയിൽ മാത്രമാണ് സർവേ ലക്ഷ്യത്തിനടുത്തേക്ക് എത്തിയത്. എന്നാൽ മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ വലിയ ജില്ലകളിൽ പകുതി വീടുകളിൽ പോലും സർവേ നടന്നില്ല.

കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പുതിയ ക്ഷേമപദ്ധതികൾക്കായുള്ള നിർദേശങ്ങളുമാണ് സർവേയിലൂടെ തേടിയിരുന്നത്. പദ്ധതിക്കായി 20 കോടി രൂപ ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തത് രാഷ്ട്രീയമായും ഭരണപരമായും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കുടുംബശ്രീ വഴി നടത്തിയ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ മാത്രമാണ് പദ്ധതിയുടേതായി ആകെ നടന്ന ഏക ഏകീകൃത പ്രവർത്തനം.

Also read: