31/03/2026
[fontresizer_tawhidurrahmandear_widget]

സഞ്ജുവിനെ ‘ചേട്ടാ’ എന്ന് വിളിച്ച് കോലി; നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷമെന്ന് കുറിപ്പ്

 സഞ്ജുവിനെ ‘ചേട്ടാ’ എന്ന് വിളിച്ച് കോലി; നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷമെന്ന് കുറിപ്പ്

ന്യൂഡൽഹി: ഈ വർഷത്തെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ വിസ്മയ പ്രകടനത്തെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസം വിരാട് കോലി. “ഏറ്റവും അർഹനായ പുരുഷനിൽ നിന്ന് എത്ര ശ്രദ്ധേയമായ ടൂർണമെന്റ്. നിങ്ങൾക്ക് വേണ്ടി ശരിക്കും സന്തോഷിക്കുന്നു, ചേട്ടാ,” എന്ന് കോലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഏറ്റവും നിർണായക ഘട്ടത്തിൽ സഞ്ജു പുറത്തെടുത്ത പോരാട്ടവീര്യത്തെയും കോഹ്‌ലി വാനോളം പുകഴ്ത്തി.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ, സഞ്ജു സാംസൺ ആയിരുന്നു വിജയശില്പി. ടൂർണമെന്റിലുടനീളം ബാറ്റിങ്ങിൽ താണ്ഡവമാടിയ സഞ്ജുവിനെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയി തെരഞ്ഞെടുത്തു. ഇതോടെ വിരാട് കോലി (2014, 2016), ജസ്പ്രീത് ബുംറ (2024) എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി സഞ്ജു മാറി.

ആരോഗ്യപ്രശ്നങ്ങൾ നേരിട്ട അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരെ 97* (50) റൺസ് നേടി ഇന്ത്യയെ സെമിഫൈനലിലെത്തിച്ചതോടെയാണ് സഞ്ജുവിന്റെ പ്രതാപം തുടങ്ങിയത്. തുടർന്ന് ഇംഗ്ലണ്ടിനെതിരായ സെമിയിൽ 89 (42) റൺസും, ഫൈനലിൽ ന്യൂസിലൻഡിനെതിരെ 89 (46) റൺസും നേടി അദ്ദേഹം ഇന്ത്യയുടെ ടോപ്പ് സ്കോററായി.

വെറും അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അർദ്ധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തമാക്കി.

Also read: