13/06/2026
[fontresizer_tawhidurrahmandear_widget]

സഞ്ജുവിനെ വെട്ടിമാറ്റിയോ ​ഗിൽ? സോഷ്യൽ മീഡിയ പോസ്റ്റിൽ ആരാധകരുടെ രോഷം

 സഞ്ജുവിനെ വെട്ടിമാറ്റിയോ ​ഗിൽ? സോഷ്യൽ മീഡിയ പോസ്റ്റിൽ ആരാധകരുടെ രോഷം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശകരമായ നിമിഷങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പുതിയൊരു വിവാദം പുകയുന്നു. ടീമിന്റെ ആഘോഷ ചിത്രങ്ങളിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ശുഭ്മാൻ ഗിൽ മനഃപൂർവ്വം ഒഴിവാക്കി എന്നതാണ് വിവാദത്തിന് ആധാരം. ഇൻസ്റ്റാഗ്രാമിൽ ഗിൽ പങ്കുവെച്ച ചിത്രത്തിൽ സഞ്ജു ഇല്ലാത്തതിനെ തുടർന്ന് താരത്തിനെതിരെ വൻ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി.

ലോകകപ്പ് വിജയത്തിന് ശേഷം ടീമിലെ താരങ്ങൾ ട്രോഫിയുമായി നിൽക്കുന്ന ചിത്രം ഗിൽ പങ്കുവെച്ചിരുന്നു. എന്നാൽ ടീമിലെ മറ്റ് അംഗങ്ങളെല്ലാം ചിത്രത്തിൽ ഉണ്ടായിട്ടും സഞ്ജുവിനെ കാണാത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സഞ്ജുവിനെ ഗിൽ മനഃപൂർവ്വം ക്രോപ്പ് ചെയ്ത് ഒഴിവാക്കിയതാണെന്നും ഇത് സഞ്ജുവിനോടുള്ള അവഗണനയുടെ ഭാഗമാണെന്നും ആരോപിച്ച് നിരവധി കമന്റുകളാണ് ഗില്ലിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ ഈ വിവാദത്തിന് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. ഗിൽ പങ്കുവെച്ച ചിത്രം യഥാർത്ഥത്തിൽ ഐസിസി അവരുടെ ഔദ്യോഗിക പേജുകളിൽ പോസ്റ്റ് ചെയ്തതായിരുന്നു. ഐസിസി എടുത്ത ഫോട്ടോയുടെ ഫ്രെയിമിൽ തന്നെ സഞ്ജു സാംസൺ വശത്തായതിനാൽ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ സഞ്ജു അതിൽ ഉൾപ്പെട്ടിരുന്നില്ല. ഐസിസിയുടെ അതേ ചിത്രം തന്നെയാണ് ഗില്ലും തന്റെ സ്റ്റോറിയായി പങ്കുവെച്ചത്. ഗിൽ സ്വന്തം നിലയ്ക്ക് ചിത്രം എഡിറ്റ് ചെയ്ത് സഞ്ജുവിനെ മാറ്റിയതല്ല എന്ന് ഇതിലൂടെ വ്യക്തമാണ്.

വാസ്തവം ഇതൊക്കെയാണെങ്കിലും, സഞ്ജു സാംസണെ പലപ്പോഴും ടീമിൽ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന പരാതിയുള്ള ആരാധകർ ഗില്ലിനെതിരെ സൈബർ ആക്രമണം തുടരുകയാണ്.

Also read: