തുടർച്ചയായ അർധ സെഞ്ചറികൾ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഭാഗ്യം കൊണ്ടുവന്നെന്നു സൂര്യകുമാർ യാദവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സാധിച്ചത് തന്റെ ക്രിക്കറ്റ് കരിയറിൽ വലിയ ഭാഗ്യം കൊണ്ടുവന്നതായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ബാറ്റിങ്ങിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന താരം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കായി തുടർച്ചയായി രണ്ട് അർധ സെഞ്ചറികൾ നേടി മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. നവംബർ ആറിനാണ് സൂര്യകുമാർ യാദവ് കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. താരത്തിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് കൂടിക്കാഴ്ചയുടെ അനുഭവങ്ങൾ [&Read More