23/07/2026
[fontresizer_tawhidurrahmandear_widget]

ഞാൻ മുഹമ്മദ് അലിയുടെ വലിയ ഫാൻ; അദ്ദേഹത്തെ പോലെ ജീവിക്കാൻ ആഗ്രഹമുണ്ട്-സഞ്ജു സാംസൺ | Sanju Samson on Muhammad Ali

 ഞാൻ മുഹമ്മദ് അലിയുടെ വലിയ ഫാൻ; അദ്ദേഹത്തെ പോലെ ജീവിക്കാൻ ആഗ്രഹമുണ്ട്-സഞ്ജു സാംസൺ | Sanju Samson on Muhammad Ali

മുഹമ്മദ് അലി, സഞ്ജു സാംസണ്‍

ന്യൂഡല്‍ഹി: കരിയറിലെയും ജീവിതത്തിലെയും രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്റ്റാർ സ്‌പോർട്‌സിന്റെ ‘ക്യു ട്വന്റീസ്’ എന്ന പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു തന്റെ ഇഷ്ടങ്ങളെക്കുറിച്ചും ക്രിക്കറ്റ് ലോകത്തെ ഓർമകളെക്കുറിച്ചും മനസ്സ് തുറന്നത്.

ഒരു ദിവസത്തേക്ക് ജീവിതം വെച്ചുമാറാൻ അവസരം ലഭിച്ചാൽ ഏത് കായികതാരത്തിന്റെ ജീവിതമായിരിക്കും തിരഞ്ഞെടുക്കുക എന്ന് അവതാരക ചോദിച്ചപ്പോൾ, ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേരാണ് സഞ്ജു പറഞ്ഞത്. താൻ മുഹമ്മദ് അലിയുടെ ഒരു വലിയ ആരാധകനാണെന്നും അദ്ദേഹത്തിന്റെ ജീവിതം ഒരു ദിവസത്തേക്ക് ജീവിച്ചുനോക്കാൻ ആഗ്രഹമുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

ഹീറോകളും ധോണിയുടെ ‘സ്‌പെഷ്യൽ’ ഉപദേശവും | Sanju Samson on Muhammad Ali

ചെറുപ്പകാലത്ത് തന്റെ ഏറ്റവും വലിയ ഹീറോ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നെന്നും പിന്നീട് എം.എസ് ധോണിയും (മഹി ഭായ്) ആ സ്ഥാനത്തേക്ക് വന്നതായും സഞ്ജു വെളിപ്പെടുത്തി. ”ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കുന്ന സമയത്ത് ധോണി നൽകിയ ഒരു വിലപ്പെട്ട ഉപദേശവും താരം പങ്കുവച്ചു. ‘സി.എസ്.കെക്കായി കളിച്ച ആദ്യ മൂന്ന് മത്സരങ്ങളിലും ഞാൻ ഔട്ടായി. അപ്പോൾ ധോണി ഭായ് വന്ന് ‘എന്തു പറ്റി? എല്ലാം ഒക്കെയല്ലേ?’ എന്ന് ചോദിച്ചു. ‘അതെ ഭയ്യാ, എല്ലാം ഒക്കെയാണ്, പക്ഷേ…’ എന്ന് ഞാൻ പറഞ്ഞു തുടങ്ങി. അപ്പോൾ തന്നെ അദ്ദേഹം എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു, ആ ‘പക്ഷേ’ അങ്ങ് ഒഴിവാക്കിയേക്ക് എന്നായിരുന്നു ധോണി മറുപടി പ്രതികരിച്ചത്. അത് എനിക്ക് വളരെ സ്‌പെഷ്യലായൊരു അനുഭവമായിരുന്നു,” സഞ്ജു പറഞ്ഞു

പുറത്ത് കാണുന്ന അത്ര കൂളല്ല! | Sanju Samson on Muhammad Ali

ക്രിക്കറ്റിൽ എത്തിയില്ലായിരുന്നെങ്കിൽ താൻ ഫുട്‌ബോൾ കളിക്കാരനാകുമായിരുന്നെന്നും സഞ്ജു പറഞ്ഞു. കളിക്കളത്തിൽ എപ്പോഴും ശാന്തനായി കാണപ്പെടുന്ന സഞ്ജുവിന് ദേഷ്യം വരാറുണ്ടോ എന്ന ചോദ്യത്തിന്, ക്യാമറകൾ തന്റെ ദേഷ്യം പിടിച്ച മുഖം ഒപ്പിയെടുക്കാറില്ലെന്നും തനിക്ക് എപ്പോഴും ദേഷ്യം വരാറുണ്ടെന്നും താരം വെളിപ്പെടുത്തി. തന്റെ ക്യാപ്റ്റൻസിയിൽ എടുത്ത മികച്ച തീരുമാനങ്ങളിലൊന്നും താരം പങ്കുവച്ചു. മത്സരത്തിന്റെ ഡെത്ത് ഓവറുകൾ എറിയാൻ യുസ്വേന്ദ്ര ചഹലിനെ ഏൽപ്പിക്കുമ്പോൾ ആദ്യം വലിയ ഉറപ്പില്ലായിരുന്നു. എന്നാൽ പിന്നീടത് മികച്ചതായി മാറിയെന്നും സഞ്ജു വെളിപ്പെടുത്തി.

ഒരാഴ്ച നീളുന്ന ഒരു റോഡ് ട്രിപ്പ് പോവുകയാണെങ്കിൽ ജോസ് ബട്‌ലർ, ഷിംറോൺ ഹെറ്റ്‌മെയർ, യുസ്വേന്ദ്ര ചഹൽ എന്നിവരെ കൂടെക്കൂട്ടാനാണ് സഞ്ജുവിന് ഇഷ്ടം. സ്ഥിരം ‘പോസ്റ്റാക്കുന്ന’ സഹതാരം സഞ്ജുവിന് ഹർദിക് പാണ്ഡ്യയാണ്. ‘5 മിനിറ്റിൽ വരാം’ എന്ന് പറഞ്ഞ് 30 മിനിറ്റ് വൈകി എത്തുന്ന ടീമംഗം ആരാണെന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ പാണ്ഡ്യയുടെ പേരാണ് താരം പറഞ്ഞത്.

തുടർച്ചയായ ടി20 സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ എന്ന റെക്കോർഡിനെക്കാളും ലോകകപ്പിൽ നേടുന്ന ഏത് റൺസും തനിക്ക് വളരെ സ്‌പെഷ്യൽ ആണെന്ന് ലോകകപ്പ് നേട്ടങ്ങളെ ഉയർത്തിപ്പിടിച്ച് സഞ്ജു ചൂണ്ടിക്കാട്ടി.

ബയോപിക്കിൽ ടൊവിനോയോ ബേസിലോ? | Sanju Samson on Muhammad Ali

തന്റെ ക്രിക്കറ്റ് ജീവിതം ഒരു സിനിമയാക്കുകയാണെങ്കിൽ ആരായിരിക്കും നായകനാവുക എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് താരം നൽകിയത്. ”ഞാനിപ്പോൾ ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരെ വെച്ച് ഒരു സ്‌ക്രീനിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ആരെ തിരഞ്ഞെടുക്കണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല,” സഞ്ജു ചിരിയോടെ പറഞ്ഞു.

സംഗീതത്തെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തിൽ നിന്നുള്ള റാപ്പർ ‘വേടന്റെ’ പാട്ടുകളാണ് സഞ്ജു എടുത്തുപറഞ്ഞത്. തന്റെ മ്യൂസിക് പ്ലേലിസ്റ്റ് എടുത്തുനോക്കിയാൽ അവസാനമായി കേട്ടത് വേടന്റെ പാട്ടായിരിക്കുമെന്നായിരുന്ു മറുപടി. വളരെ മികച്ച വർക്കുകളാണ് വേടൻ ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.

Also read: