06/09/2026
[fontresizer_tawhidurrahmandear_widget]

20 പേർ മരിച്ച ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറിയുടമയ്ക്ക് 1000 രൂപ പിഴ

 20 പേർ മരിച്ച ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറിയുടമയ്ക്ക് 1000 രൂപ പിഴ

തലശ്ശേരി: 20 പേരുടെ മരണത്തിനിടയാക്കിയ ചാല ഗ്യാസ് ടാങ്കർ ദുരന്തക്കേസിൽ ടാങ്കർ ലോറി ഉടമയ്ക്ക് 1000 രൂപ പിഴ വിധിച്ച് കോടതി. തമിഴ്‌നാട് നാമക്കൽ സ്വദേശി ഡി. കൺമണിക്കാണ് (59) അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി കെ. രാജേഷ് കേന്ദ്ര മോട്ടർവാഹന നിയമലംഘനത്തിന് പിഴ ചുമത്തിയത്.

നാഷനൽ പെർമിറ്റ് ലോറികളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന വ്യവസ്ഥയും ഡ്രൈവർക്ക് ഉറങ്ങാനുള്ള സൗകര്യം കാബിനിൽ ഒരുക്കിയില്ലെന്ന നിയമവും ലംഘിച്ചതിനാണ് 500 രൂപ വീതം പിഴയിട്ടത്.

2012 ഓഗസ്റ്റ് 27-ന് രാത്രി മംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു പോയ ടാങ്കർ ലോറി ചാല അമ്പലം സ്റ്റോപ്പിലെ ഡിവൈഡറിൽ കയറി മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ അൻപതോളം പേർക്ക് പരുക്കേറ്റിരുന്നു. വിചാരണയ്ക്കിടെ കേസിലെ ഒന്നാം പ്രതിയായ ലോറി ഡ്രൈവർ കണ്ണയ്യൻ മരണപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്‌മ ഹാജരായി.

Also read: