‘മനുഷ്യർക്കൊപ്പം നിൽക്കുന്നവരാണ് യഥാർത്ഥ കലാകാരന്മാർ; ഒരു പ്രകാശ് രാജ് മതി ആയിരം ഊച്ചാളി കോപ്പന്മാർക്ക്’: എഴുത്തുകാരൻ വിനോദ് നാരായൺ
മലയാളം ബ്ലോഗറും പോഡ്കാസ്റ്ററും എഴുത്തുകാരനുമായ വിനോദ് നാരായൺ നടൻ പ്രകാശ് രാജിന്റെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെയും പ്രവർത്തനങ്ങളെയും പ്രകീർത്തിച്ച് പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് ശ്രദ്ധേയമാകുന്നു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധത്തിന് ശേഷം പ്രകാശ് രാജിന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചുമാണ് വിനോദ് നാരായൺ തന്റെ കുറിപ്പിലൂടെ പറയുന്നത്.
ഗൗരി ലങ്കേഷിന്റെ മുൻ ഭർത്താവ് ചിദാനന്ദ രാജ്ഘാട്ട 2018-ൽ എഴുതിയ ‘Illiberal India’ എന്ന പുസ്തകം വായിച്ചപ്പോഴാണ് പ്രകാശും ഗൗരിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മനസ്സിലായതെന്ന് വിനോദ് നാരായൺ കുറിച്ചു. സത്യത്തിൽ പ്രകാശ് രാജിന് ഇതിന്റെയൊന്നും ആവശ്യമില്ലെങ്കിലും അദ്ദേഹം ജനങ്ങൾക്കൊപ്പം നിലകൊള്ളുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറിപ്പിൻ്റെ പൂർണരൂപം:
സത്യത്തിൽ ഇയാൾക്ക് ഇതിന്റെയൊന്നും ആവശ്യമില്ല.. എങ്കിലും അയാളുണ്ട് കൂടെ.. ‘Illiberal India‘ എന്നൊരു പുസ്തകമുണ്ട്.. 2018ൽ ഇറങ്ങിയ പുസ്തകമാണ്.. ഗൗരിയുടെ Ex-husband ചിദാനന്ദ രാജ്ഘാട്ട എഴുതിയതാണ്… അത് വായിച്ചപ്പോഴാണ് ആദ്യമായി പ്രകാശും ഗൗരിയും തമ്മിലുള്ള സൗഹൃദം മനസ്സിലായത്..
മനുഷ്യരുടെ ജീവിതത്തിൽ ചില സന്ദർഭങ്ങൾ വരും. അത് അവരുടെ ജീവിതത്തെ മാറ്റിമറിക്കും… അവർക്ക് ജീവിതത്തിന്റെ യഥാർത്ഥ ദിശയും യാത്രയും മനസ്സിലാവും.. ഗൗരിയുടെ കൊലപാതകം പ്രകാശിന്റെ ജീവിതത്തെയും മാറ്റിമറിച്ചു..
നിങ്ങളുടെ അടുത്ത സുഹൃത്തിനാണ് അത് സംഭവിച്ചത് എന്നുണ്ടെങ്കിൽ… നിങ്ങൾക്ക് ഈ ലോകത്തിൽ ജീവിക്കാൻ ആവശ്യത്തിന് പണവും ഉണ്ടെങ്കിൽ.. പിന്നെ ആ സുഹൃത്തിന്റെ ആശയങ്ങൾക്കു വേണ്ടിയും അവരുടെ കൊലപാതികൾക്ക് എതിരെയും പ്രവർത്തിക്കുക എന്നത് മാത്രമാവും നിങ്ങളുടെയും ലക്ഷ്യം…
ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല… ഇങ്ങനെയാണ് മനുഷ്യർ പെരുമാറുക… ഒരു പ്രകാശ് മതി ആയിരം കപൂർമാർക്കും ഖാന്മാർക്കും ഏട്ടന്മാർക്കും ഇക്കമാർക്കും മറ്റ് ഊച്ചാളി കോപ്പന്മാർക്കും…
എല്ലാ കലാകാരന്മാരോടുമുള്ള ബഹുമാനത്തോടെ തന്നെ പറയട്ടെ മനുഷ്യരുടെ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ കലാകാരന്മാർ.. അവരെ മനുഷ്യമനസ്സിലും ചരിത്രത്തിലും ഇടം നെടു മറ്റേതൊക്കെ വെറും. ഡാറ്റാ പോയിന്റുകളായി മാറുന്ന… പലതരം…രന്മാർ