02/03/2026
[fontresizer_tawhidurrahmandear_widget]

‘ഹിന്ദുവാണെന്ന് പറഞ്ഞതിന് ഒരുപാട് അനുഭവിച്ചു’- അനുശ്രീ

 ‘ഹിന്ദുവാണെന്ന് പറഞ്ഞതിന് ഒരുപാട് അനുഭവിച്ചു’- അനുശ്രീ

കൊട്ടാരക്കര: താനൊരു ഹിന്ദു വിശ്വാസിയാണെന്ന് പരസ്യമായി പറഞ്ഞതിന്റെ പേരിൽ വ്യക്തിപരമായി ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി അനുശ്രീ. കൊട്ടാരക്കരയിൽ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഒരു സംസ്കാരമാണെന്നാണ് താൻ പഠിച്ചിട്ടുള്ളതെന്നും ആ നിലപാടിൽ ഉറച്ചുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അനുശ്രീ വ്യക്തമാക്കി.

ബാലഗോകുലത്തിലൂടെയാണ് താൻ മൂല്യങ്ങൾ പഠിച്ചതെന്നും അത് മതതീവ്രവാദം പഠിക്കാനായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. രാവിലെ എഴുന്നേൽക്കുമ്പോൾ ദൈവത്തോട് നന്ദി പറയണമെന്നും ഭൂമിദേവിയോട് മാപ്പ് ചോദിക്കണമെന്നും പഠിപ്പിച്ചത് ഇത്തരം വേദികളാണെന്ന് അനുശ്രീ അനുസ്മരിച്ചു. ഇന്നത്തെ തലമുറയിൽ വിശ്വാസങ്ങൾ കുറഞ്ഞുവരുന്നതിലും താരം ആശങ്ക പ്രകടിപ്പിച്ചു.

നേരത്തെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ ഭാരതാംബയായി പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അനുശ്രീക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായെങ്കിലും താൻ കുട്ടിക്കാലം മുതൽ ശോഭായാത്രകളിൽ പങ്കെടുക്കാറുണ്ടെന്നും അതിൽ രാഷ്ട്രീയമില്ലെന്നും താരം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം വിശ്വാസങ്ങളാണ് തനിക്ക് ഏറ്റവും വലുതെന്ന ഉറച്ച പ്രഖ്യാപനമാണ് താരം കൊട്ടാരക്കരയിലെ വേദിയിലും നടത്തിയത്.

Also read: