28/03/2026
[fontresizer_tawhidurrahmandear_widget]

സ്വാമി സച്ചിദാനന്ദ പമ്പര വിഡ്ഢി, ആ കസേരയ്ക്ക് യോഗ്യനല്ല, വെള്ളാപ്പള്ളി നടേശൻ

 സ്വാമി സച്ചിദാനന്ദ പമ്പര വിഡ്ഢി, ആ കസേരയ്ക്ക് യോഗ്യനല്ല, വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സ്വാമി നടത്തിയ ഇടപെടലുകളും കത്ത് നൽകിയതുമാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.

സ്വാമി സച്ചിദാനന്ദ പമ്പര വിഡ്ഢിയാണെന്നും ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് സ്വാമി കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടത്. മഠത്തിന് അതിന്റേതായ ധർമ്മമുണ്ടെന്നും, അഭിപ്രായം പറയണമെങ്കിൽ ട്രസ്റ്റ് ചേർന്ന് തീരുമാനമെടുക്കണമെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. സ്ഥാനാർത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണെന്ന് വെള്ളാപ്പള്ളി ചോദിച്ചു. 18 പേരുടെ പട്ടിക നൽകിയതിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഹൈക്കോടതി നടപടിയെ ശിവഗിരി മഠം സ്വാഗതം ചെയ്തിരുന്നു. ഈ വിധി ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസമാണെന്നായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വെള്ളാപ്പള്ളി തിരിച്ചടിച്ചിരിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ ഈഴവ, വിശ്വകർമ്മ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് സ്വാമി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജയസാധ്യതയില്ലാത്ത സീറ്റുകൾ മാത്രം നൽകി ഈ വിഭാഗങ്ങളെ ഒതുക്കുന്നുവെന്നും, ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം രാഹുൽ ഗാന്ധിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

Also read: