03/06/2026
[fontresizer_tawhidurrahmandear_widget]

‘മന്ത്രിസഭയിലെ പുഴുക്കുത്ത്, ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്‌കാരത്തിന് ചേർന്നതല്ല’-വെള്ളാപ്പള്ളി നടേശൻ

 ‘മന്ത്രിസഭയിലെ പുഴുക്കുത്ത്, ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്‌കാരത്തിന് ചേർന്നതല്ല’-വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയെന്ന നിലയിൽ പാലിക്കേണ്ട അന്തസ്സും മാന്യതയും ഗണേഷ് കുമാറിനില്ലെന്നും, അദ്ദേഹം മന്ത്രിസഭയിലെ ഒരു ‘പുഴുക്കുത്താണെന്നും’ വെള്ളാപ്പള്ളി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗണേഷ് കുമാറിന്റെ സമീപകാല പ്രവൃത്തികൾ ഭാരതീയ സംസ്കാരത്തിന് നിരക്കാത്തതാണെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് മന്ത്രിയുടെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗണേഷിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ഔദ്യോഗികമായി ലഭിച്ചില്ല എന്നതുകൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉചിതമായ തീരുമാനമെടുക്കണമെന്നും മന്ത്രിയുടെ രാജി ആവശ്യമാണോ എന്ന ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, സി.പി.എം നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ വെള്ളാപ്പള്ളി പുകഴ്ത്തി. സുധാകരൻ ഇപ്പോഴും ജനപ്രിയനാണെന്നും അദ്ദേഹത്തിനുള്ള പരിഭവങ്ങൾ പാർട്ടി നേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോമസ് ഐസക്കിന് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന വിഷമം സുധാകരനുണ്ടാകാം. എങ്കിലും അദ്ദേഹം യു.ഡി.എഫിലേക്ക് പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Also read: