21/07/2026
[fontresizer_tawhidurrahmandear_widget]

Tags :G Sudhakaran

Main story

‘പറയാനുള്ളത് എവിടെയും പറയും’: പൊതുവേദിയിൽ ജി. സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം

അമ്പലപ്പുഴ: പൊതുപരിപാടിയിൽ രാഷ്ട്രീയം സംസാരിച്ചെന്ന് ആരോപിച്ച് ജി. സുധാകരൻ എംഎൽഎയ്ക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. തോട്ടപ്പള്ളി പുതുവനച്ചിറയിൽ മലയിൽതോട് തെക്ക് പാടശേഖരത്തിന്റെ കല്ലുകെട്ട് ഉദ്ഘാടനവേദിയിലാണ് സംഭവം. വേദിയറിഞ്ഞ് സംസാരിക്കണമെന്ന സിപിഎം പഞ്ചായത്തംഗത്തിന്റെ പരാമർശത്തിന്, പറയാനുള്ളത് എവിടെയും പറയുമെന്ന് സുധാകരൻ മറുപടി നൽകി. നീർക്കുന്നം സ്കൂളിൽ മണൽകടത്തൽ പരാതി അന്വേഷിക്കാനെത്തിയപ്പോൾ സിപിഎം നേതാവ് എസ്. ഹാരിസുമായി ഉണ്ടായ വാക്കേറ്റത്തെക്കുറിച്ച് സുധാകരൻ പ്രസംഗത്തിൽ പരാമർശിച്ചതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സദസ്സിലുണ്ടായിരുന്ന പുറക്കാട് ഗ്രാമപ്പഞ്ചായത്തംഗം ആർ. ഉണ്ണി ഇതിനെതിരെ രംഗത്തുവന്നതോടെ തർക്കമുണ്ടായി. [&Read More

Kerala

‘സജി ചെറിയാൻ, എച്ച്. സലാം തുടങ്ങിയ പൊളിറ്റിക്കൽ ക്രിമിനലുകൾ സിപിഎം കൈയ്യടക്കി; ഇവർ

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെയും സജി ചെറിയാൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്കെതിരെയും കടുത്ത വിമർശനവുമായി മുതിർന്ന നേതാവും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരൻ രംഗത്ത്. സജി ചെറിയാൻ, എച്ച്. സലാം തുടങ്ങിയ പൊളിറ്റിക്കൽ ക്രിമിനലുകൾ പാർട്ടി കൈയടക്കിയെന്നും ഇവർ കാരണമാണ് താൻ സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോയതെന്നും അദ്ദേഹം തുറന്നടിച്ചു. കഞ്ചാവ് കച്ചവടക്കാരുടെയും അഴിമതിക്കാരുടെയും പാർട്ടിയായി സിപിഎം അധഃപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ജനങ്ങളിൽ നിന്ന് [&Read More

Kerala Politics

‘എന്റെ എംഎൽഎ ഓഫീസിലേക്ക് എന്തിനാണ് മാർച്ച്? പ്രതിഷേധങ്ങൾക്ക് പോലീസ് കൂട്ടുനിൽക്കുന്നു’; സിപിഐഎം പ്രതിഷേധത്തിനെതിരെ

ആലപ്പുഴ: തനിക്കെതിരെ സിപിഐഎം നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയും അതിന് കൂട്ടുനിൽക്കുന്ന പോലീസിനെതിരെയും രൂക്ഷവിമർശനവുമായി ജി. സുധാകരൻ. ജനങ്ങൾക്ക് വിരുദ്ധമായി താൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നും പിന്നെന്തിനാണ് തന്റെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. മാർച്ചിൽ പോലീസുകാർ കൂട്ടായിരുന്നുവെന്നും ഭരണം മാറിയതൊന്നും ഇവിടുത്തെ പോലീസ് അറിഞ്ഞിട്ടില്ലെന്നും സുധാകരൻ തുറന്നടിച്ചു. തനിക്ക് ഒരു പോലീസുകാരന്റെയും ആനുകൂല്യം ആവശ്യമില്ല. പോലീസ് ആരോടും മമതയും വിരോധവും കാണിക്കാതെ സ്വന്തം ജോലി ചെയ്യുകയാണ് വേണ്ടത്. ആരെയും അറസ്റ്റ് ചെയ്യണമെന്ന് താൻ പോലീസിനോട് പറയാറില്ലെന്നും [&Read More

Main story

‘ക്ഷമയ്ക്ക് പരിധിയുണ്ട്, ഇതുപോലത്തെ പണി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും’; ജി സുധാകരന്

അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി.Read More

Kerala

‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നു പോകുന്നത്’- ജി. സുധാകരനെതിരെ

ആലപ്പുഴ: മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി. സുധാകരന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും കടുത്ത വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സുധാകരന്റെ മലക്കംമറിച്ചിലിനെതിരെ അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും ചിത്രങ്ങളും കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയയും ഡിവൈഎഫ്ഐയും രംഗത്തെത്തിയിരിക്കുന്നത്. പൊതിച്ചോറ് വിതരണം മഹത്തായ കാര്യമാണെന്ന് പുകഴ്ത്തി 2020Read More

Main story

‘കൊടിയും കെട്ടി ഷെഡും അടിച്ച് അന്നദാനം, മെഡിക്കല്‍ കോളജില്‍ ഒരു സംഘടനയും ഭക്ഷണം

ആലപ്പുഴ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി. സുധാകരൻ. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൂന്നാഴ്ച മുമ്പ് താനും കെ. സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് മെഡിക്കൽ കോളേജ് ഭരണവിഭാഗത്തിനും [&Read More

Kerala

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല, മറ്റ് സംഘടനകൾക്ക് തന്നെ അപമാനം’- ജി. സുധാകരൻ

തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ. ‘അമ്മ’ സംഘടനയുടെ യാതൊരു ആവശ്യവും സമൂഹത്തിനില്ലെന്നും ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം ഒരു പൊതുവേദിയിൽ വിമർശിച്ചു. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇടപെടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും അദ്ദേഹം കടുത്ത രാഷ്ട്രീയ വിമർശനം ഉന്നയിച്ചു. എം.വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്നും നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന അദ്ദേഹമാണ് [&Read More

Kerala

‘ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍, നാണമില്ലേ ആ സീറ്റില്‍ ഇരിക്കാന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം’ -ജി.സുധാകരന്‍

ആലപ്പുഴ: തന്നെ വര്‍ഗവഞ്ചകന്‍ എന്ന് വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. യഥാർത്ഥ വർഗവഞ്ചകൻ എം.വി ഗോവിന്ദനാണെന്നും അദ്ദേഹത്തിന് ആ സ്ഥാനത്ത് ഇരിക്കാൻ നാണമില്ലേ എന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു. “ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം മാറിയതാണ്. പാര്‍ട്ടിയെ പറ്റി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ബ്രാഞ്ചില്‍ പോയി പറഞ്ഞതാണ്. അവരെല്ലാം അംഗീകരിച്ചതാണ്. അപ്പോള്‍ വര്‍ഗവഞ്ചകന്‍ ഗോവിന്ദനല്ലേ. പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ വര്‍ഗവഞ്ചകന്‍. നാണമില്ലേ അയാള്‍ക്ക് ആ [&Read More

Kerala

‘വി. കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ചെയ്തത് വർഗവഞ്ചന’; ജി. സുധാകരനുൾപ്പെടെ പാർട്ടിയെ ചതിച്ചുപോയെന്ന്

കോഴിക്കോട്: തെറ്റ് തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്നും എന്നാൽ വി. കുഞ്ഞിക്കൃഷ്‌ണനും ടി.കെ ഗോവിന്ദനും ചെയ്‌തത് വർഗവഞ്ചനയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജി. സുധാകരൻ അടക്കമുള്ളവർ പാർട്ടിയെ ചതിച്ച് പോയവരാണെന്നും ഇവരുടെ നിലപാടുകൾക്കെതിരെയുള്ള കടുത്ത വിമർശനം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തെറ്റ് തിരുത്തിയാൽ ഇവർക്ക് തിരിച്ചുവരാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ആരെയും ഒറ്റപ്പെടുത്തി മുന്നോട്ടുപോകുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് വ്യക്തമാക്കിയ ജയരാജൻ, പിഎം ശ്രീ [&Read More

Main story

പിണറായി വിജയൻ്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ? ജി. സുധാകരന്‍ രാഷ്ട്രീയ കോമാളിയെന്ന് എച്ച്.

ആലപ്പുഴ: അമ്പലപ്പുഴ മുൻ എംഎൽഎ ജി. സുധാകരനെതിരെ രൂക്ഷമായി വിമർശിച്ച് എച്ച്. സലാം. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുധാകരനുണ്ടോയെന്നും ‘ഞങ്ങളുടെ അവധാനത ദൗർബല്യമെന്ന് കരുതരുതെന്നും സലാം പറഞ്ഞു. പിണറായി വിജയനെ നനഞ്ഞകോഴിയെന്നും, കെ.എൻ. ബാലഗോപാലിനെ സംസാരിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് ജി. സുധാകരൻ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പിണറായി വിജയന്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരൻ്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം മറക്കരുത്. 2021 [&Read More