20/07/2026
[fontresizer_tawhidurrahmandear_widget]

‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നു പോകുന്നത്’- ജി. സുധാകരനെതിരെ വി.കെ സനോജ്

 ‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നു പോകുന്നത്’- ജി. സുധാകരനെതിരെ വി.കെ സനോജ്

ആലപ്പുഴ: മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി. സുധാകരന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും കടുത്ത വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സുധാകരന്റെ മലക്കംമറിച്ചിലിനെതിരെ അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും ചിത്രങ്ങളും കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയയും ഡിവൈഎഫ്ഐയും രംഗത്തെത്തിയിരിക്കുന്നത്.

പൊതിച്ചോറ് വിതരണം മഹത്തായ കാര്യമാണെന്ന് പുകഴ്ത്തി 2020-ൽ ആലപ്പുഴയിൽ ഡിവൈഎഫ്ഐയുടെ ആയിരം ദിവസത്തെ പൊതിച്ചോറ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തത് ജി. സുധാകരൻ തന്നെയായിരുന്നു എന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. “എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലർ മറന്നുപോകുന്നത്” എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. അന്ന് ഇടതുപക്ഷത്തായിരുന്ന സുധാകരൻ ഇന്ന് വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി മാറിയെന്നും, നിൽക്കുന്ന ഇടത്തിനനുസരിച്ച് നിലപാടുകൾ മാറുമെന്നതിന്റെ തെളിവാണ് ഇതെന്നും സനോജ് വിമർശിച്ചു. ഭക്ഷണ വിതരണവും രക്തദാനവും ഡിവൈഎഫ്ഐ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജി. സുധാകരൻ സ്വയം അപഹാസ്യനാവുകയാണെന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലും പ്രതികരിച്ചു. 2017-ൽ വണ്ടാനത്തെ പൊതിച്ചോറ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രകീർത്തിച്ച സുധാകരൻ, ആശുപത്രികളിലെ രക്തദാനവും നിർത്തണമെന്ന് നാളെ പറയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഭക്ഷണ വിതരണം രാഷ്ട്രീയമല്ല, മനുഷ്യത്വമാണെന്നും ജെയിംസ് കൂട്ടിച്ചേർത്തു.

ആശുപത്രികളിൽ ഒരു പാർട്ടിയേയും കയറ്റരുതെന്നും സംഘടനകൾ ഭക്ഷണം കൊടുക്കരുതെന്നുമാണ് ജി. സുധാകരൻ വിവാദ പ്രസംഗത്തിൽ പറഞ്ഞത്. ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ജോലിയാണെന്നും, ചോറും കഞ്ഞിയും കൊടുത്ത് അതിന്റെ പേരിൽ കൊടി കെട്ടി പാർട്ടികൾ പ്രചാരണം നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ഇത് പാടില്ലെന്ന് അറിയിച്ചിട്ടും സേവാഭാരതി ഭക്ഷണം നൽകിയെന്നും, ഇതൊന്നും അനുവദിക്കാൻ പാടില്ലെന്നുമാണ് സുധാകരന്റെ നിലപാട്.

Also read: