21/07/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ എംഎൽഎ ഓഫീസിലേക്ക് എന്തിനാണ് മാർച്ച്? പ്രതിഷേധങ്ങൾക്ക് പോലീസ് കൂട്ടുനിൽക്കുന്നു’; സിപിഐഎം പ്രതിഷേധത്തിനെതിരെ ജി. സുധാകരൻ

 ‘എന്റെ എംഎൽഎ ഓഫീസിലേക്ക് എന്തിനാണ് മാർച്ച്? പ്രതിഷേധങ്ങൾക്ക് പോലീസ് കൂട്ടുനിൽക്കുന്നു’; സിപിഐഎം പ്രതിഷേധത്തിനെതിരെ ജി. സുധാകരൻ

ആലപ്പുഴ: തനിക്കെതിരെ സിപിഐഎം നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയും അതിന് കൂട്ടുനിൽക്കുന്ന പോലീസിനെതിരെയും രൂക്ഷവിമർശനവുമായി ജി. സുധാകരൻ. ജനങ്ങൾക്ക് വിരുദ്ധമായി താൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നും പിന്നെന്തിനാണ് തന്റെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. മാർച്ചിൽ പോലീസുകാർ കൂട്ടായിരുന്നുവെന്നും ഭരണം മാറിയതൊന്നും ഇവിടുത്തെ പോലീസ് അറിഞ്ഞിട്ടില്ലെന്നും സുധാകരൻ തുറന്നടിച്ചു.

തനിക്ക് ഒരു പോലീസുകാരന്റെയും ആനുകൂല്യം ആവശ്യമില്ല. പോലീസ് ആരോടും മമതയും വിരോധവും കാണിക്കാതെ സ്വന്തം ജോലി ചെയ്യുകയാണ് വേണ്ടത്. ആരെയും അറസ്റ്റ് ചെയ്യണമെന്ന് താൻ പോലീസിനോട് പറയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ നഗരസഭയിലെ പ്രതിപക്ഷ നേതാവായും 21 വർഷമായി എംഎൽഎയായും പ്രവർത്തിക്കുന്ന താൻ ജനങ്ങൾക്ക് അനുകൂലമായിട്ടല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്ന് ജി. സുധാകരൻ കൂട്ടിച്ചേർത്തു.

നീർക്കുന്നം സ്കൂളിലെ വാക്കുതർക്കത്തിനിടെ സിപിഐഎം പ്രവർത്തകൻ തന്റെ ഭൂരിപക്ഷത്തെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തോട് ഉപമിച്ച സംഭവത്തോടും അദ്ദേഹം പ്രതികരിച്ചു. വോട്ടർമാർ വോട്ട് ചെയ്താണ് തനിക്ക് 22,000 വോട്ടിന്റെ ഭൂരിപക്ഷം നൽകിയത്. എന്നാൽ മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള, മറ്റ് പാർട്ടികളൊന്നുമില്ലാത്ത അവിടുത്തെ വോട്ടർമാരല്ല ഇവിടുത്തെതെന്നും ഓരോ വോട്ടർമാർക്കും കൃത്യമായ അഭിപ്രായമുള്ള സ്ഥലമാണിതെന്നും ജി. സുധാകരൻ ഓർമ്മിപ്പിച്ചു.

Also read: