22/07/2026
[fontresizer_tawhidurrahmandear_widget]

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല, മറ്റ് സംഘടനകൾക്ക് തന്നെ അപമാനം’- ജി. സുധാകരൻ

 ‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല, മറ്റ് സംഘടനകൾക്ക് തന്നെ അപമാനം’- ജി. സുധാകരൻ

തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ. ‘അമ്മ’ സംഘടനയുടെ യാതൊരു ആവശ്യവും സമൂഹത്തിനില്ലെന്നും ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം ഒരു പൊതുവേദിയിൽ വിമർശിച്ചു. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇടപെടണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും അദ്ദേഹം കടുത്ത രാഷ്ട്രീയ വിമർശനം ഉന്നയിച്ചു. എം.വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്നും നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന അദ്ദേഹമാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും സുധാകരൻ ആരോപിച്ചു. തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ എങ്ങനെയാണ് വർഗ്ഗവഞ്ചകനാവുകയെന്നും ജി. സുധാകരൻ ചോദ്യം ചെയ്തു.

Also read: