01/08/2026
[fontresizer_tawhidurrahmandear_widget]

Tags :AMMA Association

Entertainment

‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേശ് പിഷാരടി

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിൽ നടി ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി. ജനപ്രതിനിധി കൂടിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷിയാക്കിയതെന്ന് പിഷാരടി വ്യക്തമാക്കി. നിയമപരമായ അടിത്തറയോ ന്യായീകരണമോ ഇല്ലാതെയാണ് തന്നെ ഈ കേസിൽ എതിർകക്ഷിയാക്കി ചേർത്തിട്ടുള്ളതെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താൽക്കാലികമായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ ശ്വേത നൽകിയ ഹർജിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് [&Read More

Entertainment

‘ഞാൻ ഇവിടെ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ ‘അമ്മ’യുടെ തലപ്പത്ത് വരില്ല, അതിനു വേണ്ടി

കൊച്ചി: തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർക്കെതിരെയെന്ന് താര സംഘടനയായ അമ്മയുടെ സെക്രട്ടറി ശ്വേത മേനോൻ. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. താൻ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ അമ്മ തലപ്പത്തു വരില്ലെന്നും കുറിപ്പിൽ പറയുന്നു. കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികൾ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു. താൻ ഏതെങ്കിലും പാർട്ടിക്കാരി ആണെന്ന് മറച്ചു [&Read More

Entertainment

‘മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർഗ്രൂപ്പോ? അതാരാടോ അത്ര വലിയ പവർമാൻ? വന്നുവന്ന് കോമഡിയാവുന്നുണ്ട്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ ശ്വേതാ മേനോനെ പരിഹസിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്‌മി രംഗത്ത്. തന്റെ രാജിയുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണം. വന്നുവന്ന് ‘അമ്മ’ ഒരു കോമഡിയാവുകയാണെന്ന് ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. “മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർ ഗ്രൂപ്പോ? അതാരാടോ അത്ര വലിയ പവർമാൻ? വന്നുവന്ന് കോമഡിയാവുന്നുണ്ട് ‘അമ്മ’,” എന്നായിരുന്നു ഭാഗ്യലക്ഷ്‌മിയുടെ പരിഹാസം. തന്നെ ‘അമ്മ’ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശ്രമിച്ചത് പവർഗ്രൂപ്പ് ആണെന്ന ആരോപണവുമായി ശ്വേത നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു [&Read More

Kerala

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല, മറ്റ് സംഘടനകൾക്ക് തന്നെ അപമാനം’- ജി. സുധാകരൻ

തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ. ‘അമ്മ’ സംഘടനയുടെ യാതൊരു ആവശ്യവും സമൂഹത്തിനില്ലെന്നും ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം ഒരു പൊതുവേദിയിൽ വിമർശിച്ചു. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇടപെടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും അദ്ദേഹം കടുത്ത രാഷ്ട്രീയ വിമർശനം ഉന്നയിച്ചു. എം.വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്നും നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന അദ്ദേഹമാണ് [&Read More

Entertainment

‘സംഘടന നടത്താൻ അറിയില്ലെന്ന് പറയൂ, ആരൊക്കെയോ പറയുന്നതുകേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ പ്രസിഡന്റ് ശ്വേതാ മേനോനെ പരിഹസിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ‘അമ്മ’യിൽ പവർ ഗ്രൂപ്പുണ്ടെന്ന ശ്വേതാ മേനോന്റെ അവകാശവാദത്തെയാണ് ഭാഗ്യലക്ഷ്‌മി ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. ഇങ്ങനെയൊരു ഗ്രൂപ്പുണ്ടായിരുന്ന കാര്യം തങ്ങൾക്കാർക്കും അറിയില്ലായിരുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സംഘടന നടത്തിക്കൊണ്ടുപോകാൻ അറിയില്ലെന്ന് സ്വയം സമ്മതിക്കുകയാണ് വേണ്ടതെന്നും, ശ്വേതാ മേനോൻ ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവയാണെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു. “അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം [&Read More

Entertainment

അദാനി ഗ്രൂപ്പിന്റെ 15 കോടി ‘അമ്മ’യ്ക്ക് കിട്ടുമെന്ന് ശ്വേത, തെളിവായി ബിജെപി നേതാവിന്റെ

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമെ തീവ്രമായ രാഷ്ട്രീയRead More

Entertainment

‘ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റി വുമൺ കാർഡ് പറഞ്ഞ് ഇനിയും

കൊച്ചി: ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവെക്കുകയാണെന്ന പ്രഖ്യാപനം നടി ശ്വേതാ മേനോൻ പാലിക്കണമെന്ന് നടി ഉഷ ഹസീന. സംഘടനയിൽ ‘വുമൺ കാർഡ്’ ഉയർത്തിപ്പിടിച്ച് ഇനിയും സ്ഥാനത്ത് കടിച്ചുതൂങ്ങാൻ നോക്കരുതെന്നും, അങ്ങനെയുണ്ടായാൽ സ്ത്രീകൾ സംഘടിച്ച് ‘അമ്മ’ ഓഫീസിലേക്ക് സത്യാഗ്രഹ സമരം നടത്തുമെന്നും ഉഷ ഹസീന മുന്നറിയിപ്പ് നൽകി. ശ്വേത സ്ഥാനത്ത് തുടരുമെന്ന സൂചനകൾ നൽകിയ പശ്ചാത്തലത്തിലാണ് വിമർശനം. പൊതുയോഗത്തിൽ ശരിയായ കണക്കുകളും റിപ്പോർട്ടുകളും അവതരിപ്പിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല. ഭരണസമിതി തുടരണോ എന്ന കാര്യത്തിൽ ജനറൽ [&Read More

Entertainment

‘ബാബുരാജും സിദ്ദിഖും പറഞ്ഞത് മറ്റൊരു സ്ത്രീയും കേട്ടുനിൽക്കില്ല, അമ്മ ജനറൽ ബോഡി യോഗത്തിൽ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ അശ്ലീല പരാമർശങ്ങൾ ഉണ്ടായതായും സ്ത്രീകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നതായും നടി ശ്വേതാ മേനോൻ. സംഘടനയിലെ നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് അഡ്ഹോക് കമ്മിറ്റി ചുമതലക്കാരൻ രമേഷ് പിഷാരടിയുമായി ശ്വേത നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്. ജനറൽ ബോഡിയിൽ നടന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ശ്വേത പറയുന്നു. മോഹൻലാൽ ഉണ്ടായിരുന്നപ്പോൾ ഒരു നിയമവും സ്ത്രീകൾ അധികാരത്തിൽ വന്നപ്പോൾ മറ്റൊരു നിയമവുമാണോയെന്ന് ശ്വേത ചോദിക്കുന്നു. യോഗത്തിൽ കൊല്ലം തുളസി തന്നെ പിന്തുണച്ചപ്പോൾ സിദ്ദിഖ് [&Read More

Kerala

അൻസിബക്കെതിരായ ജിഹാദി പരാമർശം; കോടതി നിർദേശപ്രകാരം ടിനി ടോമിനെതിരെ കേസെടുത്തു

നടി അൻസിബയെ ജിഹാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. കോടതി നിർദേശത്തെ തുടർന്നാണ് പൊലീസിന്റെ ഈ നടപടിRead More

Entertainment

‘ജിഹാദി’ വിളി തമാശയെന്ന പൊലീസ് റിപ്പോർട്ട് തള്ളി കോടതി; നിർണായകമായത് നീന കുറുപ്പിന്റെ

കൊച്ചി: വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് എടുക്കാൻ യാതൊന്നും ഇല്ലെന്ന് കാണിച്ച് കടവന്ത്ര പൊലീസ് നൽകിയ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക നീക്കം. നടി അൻസിബ ഹസൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഈ ഉത്തരവ്. അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നും ടിനി ടോമിനെതിരെയുള്ള കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിഎൻഎസ് 173Read More