20/07/2026
[fontresizer_tawhidurrahmandear_widget]

‘സംഘടന നടത്താൻ അറിയില്ലെന്ന് പറയൂ, ആരൊക്കെയോ പറയുന്നതുകേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെ രൂക്ഷമായി പരിഹസിച്ച് ഭാഗ്യലക്ഷ്മി

 ‘സംഘടന നടത്താൻ അറിയില്ലെന്ന് പറയൂ, ആരൊക്കെയോ പറയുന്നതുകേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെ രൂക്ഷമായി പരിഹസിച്ച് ഭാഗ്യലക്ഷ്മി

ശ്വേതാ മേനോൻ, ഭാഗ്യലക്ഷ്മി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ പ്രസിഡന്റ് ശ്വേതാ മേനോനെ പരിഹസിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ‘അമ്മ’യിൽ പവർ ഗ്രൂപ്പുണ്ടെന്ന ശ്വേതാ മേനോന്റെ അവകാശവാദത്തെയാണ് ഭാഗ്യലക്ഷ്‌മി ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. ഇങ്ങനെയൊരു ഗ്രൂപ്പുണ്ടായിരുന്ന കാര്യം തങ്ങൾക്കാർക്കും അറിയില്ലായിരുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സംഘടന നടത്തിക്കൊണ്ടുപോകാൻ അറിയില്ലെന്ന് സ്വയം സമ്മതിക്കുകയാണ് വേണ്ടതെന്നും, ശ്വേതാ മേനോൻ ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവയാണെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു.

“അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം വന്നപ്പോ നിങ്ങൾ എവിടെയായിരുന്നു? ഒരിക്കൽ പോലും അവളെ ഒന്ന് കാണുകയോ വിളിക്കുകയോ ചെയ്തോ? എന്നിട്ട് നിങ്ങൾ പറയുന്നു അവിടെ സ്ത്രീകൾക്ക് voice ഇല്ലെന്ന് നിങ്ങൾ പോലും സ്ത്രീകളോടൊപ്പമല്ല.. ഏതാണ് ഈ പവർ ഗ്രൂപ്പ്?. നിങ്ങൾക്ക് സംഘടന നടത്തിക്കൊണ്ട് പോകാൻ അറിയില്ലെന്ന് പറയു.. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവ..” ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഞായറാഴ്‌ചയാണ് താരസംഘടനയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ്റെ പുതിയ സോഷ്യൽ മീഡിയാ പോസ്റ്റ് വന്നത്. അമ്മയിൽ പവർ ഗ്രൂപ്പുണ്ടെന്നാണ് നീണ്ട കുറിപ്പിൽ അവർ പറഞ്ഞത്. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ പവർ ഗ്രൂപ്പിനെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ ആവില്ല. ഇക്കാര്യം താൻ AMMA പ്രസിഡന്റായി മത്സരിച്ച അന്നുമുതൽ ഇന്നുവരെ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസ്സിലാകും. ഇവർ കാരണമാണ് മോഹൻലാലും രാജിവെച്ച് പോയത്. ജനറൽ ബോഡിയിൽ തന്നെ കയ്യേറ്റംചെയ്യാനുള്ള ശ്രമം നടന്നു. ആ സാഹചര്യത്തിലാണ് അമ്മയിൽ നിന്ന് പിന്മാറുന്നതിനെപ്പറ്റി ചിന്തിച്ചത്. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ലെന്നും അവർ പറഞ്ഞു.

Also read: