21/07/2026
[fontresizer_tawhidurrahmandear_widget]

‘ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റി വുമൺ കാർഡ് പറഞ്ഞ് ഇനിയും കടിച്ചുതൂങ്ങാൻ നിൽക്കരുത്’; ശ്വേതയോട് ഉഷ ഹസീന

 ‘ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റി വുമൺ കാർഡ് പറഞ്ഞ് ഇനിയും കടിച്ചുതൂങ്ങാൻ നിൽക്കരുത്’; ശ്വേതയോട് ഉഷ ഹസീന

കൊച്ചി: ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവെക്കുകയാണെന്ന പ്രഖ്യാപനം നടി ശ്വേതാ മേനോൻ പാലിക്കണമെന്ന് നടി ഉഷ ഹസീന. സംഘടനയിൽ ‘വുമൺ കാർഡ്’ ഉയർത്തിപ്പിടിച്ച് ഇനിയും സ്ഥാനത്ത് കടിച്ചുതൂങ്ങാൻ നോക്കരുതെന്നും, അങ്ങനെയുണ്ടായാൽ സ്ത്രീകൾ സംഘടിച്ച് ‘അമ്മ’ ഓഫീസിലേക്ക് സത്യാഗ്രഹ സമരം നടത്തുമെന്നും ഉഷ ഹസീന മുന്നറിയിപ്പ് നൽകി. ശ്വേത സ്ഥാനത്ത് തുടരുമെന്ന സൂചനകൾ നൽകിയ പശ്ചാത്തലത്തിലാണ് വിമർശനം.

പൊതുയോഗത്തിൽ ശരിയായ കണക്കുകളും റിപ്പോർട്ടുകളും അവതരിപ്പിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല. ഭരണസമിതി തുടരണോ എന്ന കാര്യത്തിൽ ജനറൽ ബോഡിയിൽ വോട്ടെടുപ്പ് നടത്തിയപ്പോൾ ഭൂരിപക്ഷവും എതിർക്കുകയാണുണ്ടായത്. ഇതിനെത്തുടർന്ന് താനും ടീമും രാജിവെക്കുകയാണെന്ന് ശ്വേത രണ്ടുതവണ വ്യക്തമാക്കിയതുമാണ്. എന്നാൽ, പിന്നീട് തനിക്കെതിരെ ഉയർന്ന ഒരു ആരോപണത്തിൽ ജനറൽ ബോഡിക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെ, പ്രാഥമിക അംഗത്വം കൂടി രാജി വെയ്ക്കുന്നുവെന്നും ഇനി കോടതിയിലും മാധ്യമങ്ങളിലും കാണാമെന്നും പറഞ്ഞ് ശ്വേത ഇറങ്ങിപ്പോവുകയായിരുന്നു എന്ന് ഉഷ ഹസീന മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിതെന്നും വുമൺ കാർഡ് പറയാൻ ഇവർക്ക് യാതൊരു യോഗ്യതയുമില്ലെന്നും ഉഷ ഹസീന ആരോപിച്ചു. ജനറൽ ബോഡി നിയോഗിച്ച പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലേക്ക് എംഎൽഎ പിഷാരടിയെ തെരഞ്ഞെടുത്ത കാര്യവും അവർ ഓർമ്മിപ്പിച്ചു. കഴിഞ്ഞ 10 മാസം കൊണ്ട് സംഘടന അത്രത്തോളം നാണംകെട്ടെന്നും, അത്രയ്ക്ക് മോശം കഥകളാണ് ഓഫീസിൽ നിന്ന് പുറത്തുവന്നതെന്നും പറഞ്ഞ ഉഷ ഹസീന, സംഘടനയുടെ നിലനിൽപ്പാണ് തങ്ങൾക്ക് പ്രധാനമെന്നും അത് തകർക്കാൻ ആരെയും സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു.

Also read: