19/10/2026
[fontresizer_tawhidurrahmandear_widget]

’80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും ഞാൻ മന്ത്രിയായിരുന്നപ്പോൾ, ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പരാതിയില്ല’: അവഗണന തുറന്നുപറഞ്ഞ് ജി. സുധാകരൻ

 ’80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും ഞാൻ മന്ത്രിയായിരുന്നപ്പോൾ, ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പരാതിയില്ല’: അവഗണന തുറന്നുപറഞ്ഞ് ജി. സുധാകരൻ

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പരിഭവവുമായി ജി. സുധാകരന്‍ എംഎല്‍എ. താന്‍ മന്ത്രിയായിരുന്ന കാലത്താണ് പാലത്തിനായി 80 കോടി രൂപ അനുവദിച്ചതും തറക്കല്ലിട്ടതും എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങില്‍ സംഘാടകര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചതെന്നും, ഇന്നത്തെ എംഎല്‍എ കൂടിയായ അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണക്കത്ത് പോലും നല്‍കാത്തതില്‍ യാതൊരു പരാതിയുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നേരിട്ട് വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച ശേഷമാണ് പാലത്തിന് തുക അനുവദിച്ചത്. അന്ന് അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകില്ലായിരുന്നുവെന്നും, എന്നാല്‍ ഉദ്ഘാടന വേദിയില്‍ അത്തരം വസ്തുതകള്‍ പറയാന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വേദിയില്‍ പാലം നിര്‍മ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേയൊരാള്‍ അന്ന് എംഎല്‍എ ആയിരുന്ന എ.എം ആരിഫ് മാത്രമാണെന്നും, 2016-2021 കാലയളവില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തില്‍ 500 പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. യാത്രാക്ലേശം പരിഹരിക്കുന്ന മാക്കേക്കടവ് – നേരെക്കടവ് പാലം സാക്ഷാത്കരിച്ച എല്ലാവര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.

Also read: