21/11/2026
[fontresizer_tawhidurrahmandear_widget]

‘കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുക്കില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം’; വിഡി സതീശനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പിണറായി വിജയൻ

 ‘കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുക്കില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം’; വിഡി സതീശനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പിണറായി വിജയൻ

തിരുവനന്തപുരം: പവർക്കട്ടിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീണതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷം ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സ്വന്തം മേശപ്പുറത്തിരിക്കുന്ന ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് മുഖ്യമന്ത്രി അപഹാസ്യനാകുകയാണ്. രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ഭീരുത്വമാണ്. സംസ്ഥാനത്ത് യഥാർത്ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ല. വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ അഴിമതി നടത്താൻ കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിതെന്ന് പ്രതിപക്ഷം തുടക്കം മുതൽ ചൂണ്ടിക്കാണിക്കുന്നതാണ്. ഇതിപ്പോൾ മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുകയാണെന്നും പിണറായി വിജയൻ അവകാശപ്പെട്ടു.

എൻ.ടി.പി.സിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നിരിക്കെ ജി.എൻ.എ പോലെയുള്ള പ്ലാറ്റ്‌ഫോമിന് മുന്നിൽ ഓച്ഛാനിച്ച് നിന്നത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം. സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന അദൃശ്യ നിഴൽസംഘം ആരാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണം. റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചുള്ള ഇത്തരം നടപടികൾ സത്യപ്രതിജ്ഞാ ലംഘനമാണ്. സ്വന്തം മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട് നടത്തിയ നിഗൂഢ നീക്കങ്ങളുടെയും അദൃശ്യ സംഘങ്ങളുടെ ഇടപെടലുകളുടെയും പൂർണ്ണ സത്യം പുറത്തുവരാൻ വിഷയത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Also read: