ആലപ്പുഴ: സംസ്ഥാനത്തെ ഭരണനേതൃത്വ ചർച്ചകൾ നിർണായക ഘട്ടത്തിൽ നിൽക്കെ, നിയുക്ത എംഎൽഎ വി.ഡി സതീശനായി ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലാണ് സതീശന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തിയത്. അദ്ദേഹത്തിന്റെ നക്ഷത്രമായ ചതയം പ്രകാരമാണ് അനുയായികൾ വഴിപാട് സമർപ്പിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നതിനും, രാഷ്ട്രീയRead More
Tags :V.D. Satheesan
‘സതീശനല്ലാതെ രാഹുലിനേപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ല, ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല’- നടൻ സിദ്ദീഖ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദീഖ്. സതീശനെയല്ലാതെ മറ്റൊരാളെ, അക്കാര്യത്തിൽ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് സിദ്ദീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. യുഡിഎഫിന്റെ വിജയത്തിൽ സന്തോഷിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കയിലാണ് ജനങ്ങളെന്ന് സിദ്ദീഖ് പറഞ്ഞു. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള വികാരം മാത്രമല്ല, തങ്ങളെ നയിക്കാൻ പ്രാപ്തനായ നേതാവുണ്ടെന്ന വിശ്വാസവും ഈ വിജയത്തിന് പിന്നിലുണ്ട്. നൂറിലധികം സീറ്റുകൾ [&Read More
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ വൈകുമെന്ന് ആശങ്ക. മണ്ഡലത്തിൽ ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ മേശകളുടെ എണ്ണത്തിൽ വന്ന കുറവാണ് ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമാകുന്നത്. ഈ സാഹചര്യത്തിൽ വോട്ടെണ്ണൽ മേശകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മറ്റ് മണ്ഡലങ്ങളിൽ 14 മേശകൾ വീതം വോട്ടെണ്ണലിനായി സജ്ജമാക്കുമ്പോൾ, പറവൂരിൽ കേവലം 13 മേശകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ആലുവ യുസി കോളേജിലെ വോട്ടെണ്ണൽ [&Read More
വി.ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട്കേരള പൊലീസ്; നടപടി സ്വീകരിച്ച് ഫേസ്ബുക്ക്
തിരുവനന്തപുരം: മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ കേരള പൊലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു. ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയ ‘റീൽ’ ആണ് ബുധനാഴ്ച ഉച്ചയോടെ ഇന്ത്യയിൽ വിലക്കിയത്. ഐടി ആക്ട് 2000, സെക്ഷൻ 79 (3) (ബി) പ്രകാരം കേരള പൊലീസിന്റെ സൈബർ ഓപറേഷൻസ് വിഭാഗം നൽകിയ നോട്ടീസിനെത്തുടർന്നാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിമർശനങ്ങളും യുഡിഎഫ് വാഗ്ദാനങ്ങളും ഉൾപ്പെട്ടതായിരുന്നു [&Read More