വി.ഡി സതീശന്റെ വിജയത്തിനായി ശത്രുസംഹാര പൂജ
ആലപ്പുഴ: സംസ്ഥാനത്തെ ഭരണനേതൃത്വ ചർച്ചകൾ നിർണായക ഘട്ടത്തിൽ നിൽക്കെ, നിയുക്ത എംഎൽഎ വി.ഡി സതീശനായി ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലാണ് സതീശന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തിയത്.
അദ്ദേഹത്തിന്റെ നക്ഷത്രമായ ചതയം പ്രകാരമാണ് അനുയായികൾ വഴിപാട് സമർപ്പിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നതിനും, രാഷ്ട്രീയ-സാമൂഹിക മേഖലയിലെ തടസ്സങ്ങൾ നീങ്ങുന്നതിനുമായാണ് പൂജ നടത്തിയത്. ഇത്തരം ദോഷനിവാരണ പൂജകൾ രാഷ്ട്രീയ പ്രവർത്തകർക്കായി നടത്താറുള്ളത് പതിവാണെന്ന് ഭക്തർ പ്രതികരിച്ചു.