27/10/2026
[fontresizer_tawhidurrahmandear_widget]

‘മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്തുകാര്യം? പോലീസ് വകുപ്പ് നന്നാവണം’; രമേശ് ചെന്നിത്തലക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

 ‘മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്തുകാര്യം? പോലീസ് വകുപ്പ് നന്നാവണം’; രമേശ് ചെന്നിത്തലക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

ജി. സുധാകരൻ

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി ജി. സുധാകരൻ എം.എൽ.എ. “രമേശ് ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്. പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശമാണ്. വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്. ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്. പോലീസുകാരെ നിയന്ത്രിക്കണം. അവർ കുഴപ്പം കാണിച്ചതിന് ശേഷം അറിഞ്ഞാൽപ്പോരാ.”-എന്നും സുധാകരൻ പറഞ്ഞു.

യൂണിഫോമിട്ട പൗരന്മാരാണ് പോലീസുകാർ. ആ നിലയിൽ പോലീസ് സേനയെ വളർത്തണം. ഒരുലക്ഷം പോലീസുകാരെങ്കിലും സംസ്ഥാനത്ത് വേണം. അതിൽ കൂടുതൽ സ്ത്രീകൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേരാനല്ലൂർ വാഹനാപകട കേസിൽ പോലീസിനെതിരെ രൂക്ഷവിമർശനമുയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് ജി. സുധാകരന്റെ അഭിപ്രായപ്രകടനം.

Also read: