തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന ‘ഓപറേഷൻ തൂഫാൻ’ ശക്തമായ ജനകീയ പ്രസ്ഥാനമായി മാറിയെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല. വിട്ടുവീഴ്ചയില്ലാത്ത ഈ പോരാട്ടത്തിൽ നിലവിൽ ഓരോ മണിക്കൂറിലും ശരാശരി ആറ് പേർ വീതം അറസ്റ്റിലാകുന്നുണ്ടെന്നും ലഹരിവസ്തുക്കളുടെ ലഭ്യതയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. ലഹരി ശൃംഖല തകർക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ഇതിനോടകം വലിയ പുരോഗതിയാണുണ്ടായിട്ടുള്ളത്. സംസ്ഥാനത്തുടനീളം 9,280 കേസുകൾ രജിസ്റ്റർ ചെയ്തതിൽ നിന്നായി [&Read More
Tags :Ramesh Chennithala
‘ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ശാശ്വത പരിഹാരമുണ്ടാകും’; മുതലപ്പൊഴി സന്ദർശിച്ച്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീടും നിരന്തരം അപകടങ്ങൾ നടക്കുന്ന മുതലപ്പൊഴിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറും സന്ദർശിച്ചു. ജോണിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രിമാർ, സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി. കാണാതായവർക്കായി നാവികസേന, തീരദേശ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം പഠിച്ച് ശാശ്വത പരിഹാരം കാണുകയാണ് സർക്കാരിന്റെ [&Read More
ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സംഘടനയെ രൂക്ഷമായി പരിഹസിച്ച് തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർRead More
‘കേരളം ഗുണ്ടകളുടെ പറുദീസയല്ല; ഗുണ്ടകളെയും പോറ്റി വളർത്തുന്നവരേയും നിലയ്ക്ക് നിർത്തും’- ചെന്നിത്തല
തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും ഗുണ്ടകളെയും അവരെ പോറ്റി വളർത്തുന്നവരെയും ശക്തമായി നിലയ്ക്കു നിർത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിൽ അർജുൻ ആയങ്കി അറസ്റ്റിലായ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും അർജുൻ ആയങ്കിയുടെ അറസ്റ്റ് എല്ലാ ഗുണ്ടകൾക്കുമുള്ള പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കണ്ണൂർ ടൗണിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെ [&Read More
‘എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്, മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’; ഒളിവിൽ വെല്ലുവിളി തുടർന്ന്
തൃശൂർ: മുട്ടിനു വെടിവെച്ചാലും മുട്ടുകുത്തില്ലെന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. വെറും നാല് കേസുകൾ മാത്രം നിലനിൽക്കുന്ന തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി ചിത്രീകരിച്ച് വെടിവെക്കാനാണ് ഉത്തരവിട്ടതെന്ന് അർജുൻ ആരോപിച്ചു. കള്ളക്കേസിൽ ജയിലിൽ അടച്ചപ്പോൾ ജീവിതം തകർന്ന വ്യക്തിയാണ് താനെന്നും, ഈ വ്യവസ്ഥിതിയാണ് തന്നെ തീവ്രവാദിയാക്കിയതെന്നും അർജുൻ ആയങ്കി പോസ്റ്റിൽ കുറിച്ചു. അർജുൻ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് [&Read More
‘വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്, പുനരന്വേഷണത്തിന് ഉത്തരവിട്ടാൽ ഒരുമ്മ തരും’; ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച്
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ തുറന്ന വെല്ലുവിളിയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി. ധൈര്യമുണ്ടെങ്കിൽ തന്നെ പിടിക്കാൻ പൊലീസിനെ ആയങ്കി വെല്ലുവിളിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ, ഇത്തരത്തിൽ വെല്ലുവിളിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടുനോക്കിയാൽ മതി എന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ മറുപടിയുമായി ആയങ്കി രംഗത്തെത്തിയത്. ഇനി എന്താണ് വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി പറയുന്നത് എന്നും, താനും [&Read More
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിലുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കി. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇതിൽ തുടർനടപടി സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നേരത്തെ ആഭ്യന്തരവകുപ്പിനാണ് സുഗതൻ അവധിക്കായി അപേക്ഷ നൽകിയിരുന്നത്. ജയിൽ വകുപ്പിലേക്ക് നൽകിയ പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പിനോട് അഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ കത്താണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കൗൺസിൽ [&Read More
തിരുവനന്തപുരം: ഡൽഹിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ജയിലുകളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപറേഷൻ തൂഫാൻ’ എന്ന പേരിൽ പോലീസും ജയിൽ വകുപ്പും സംയുക്തമായി പുലർച്ചെ മുതൽ മിന്നൽ പരിശോധന നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതി [&Read More
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് ലഭിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ സതീശനെതിരെ യാതൊരുവിധ തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണ നടപടികൾ പൂർണ്ണമായും അവസാനിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളൊന്നും തെളിയിക്കാൻ വിജിലൻസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വി.ഡി. സതീശനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്‌ടർ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. [&Read More
തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തരവകുപ്പ് ‘വിജിലൻസ് വിസിൽ’ പദ്ധതി ആരംഭിച്ചു. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് വിവരമറിയിക്കാം. പദ്ധതിയുടെ ആദ്യ ‘വിസിൽ കമാൻഡോ’യായി ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് അണിചേരും. അതേസമയം, സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കഴിഞ്ഞ 10 വർഷമായി നാഥനില്ലാത്ത അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോഴിക്കോട് അധ്യാപികമാർ എംഡിഎംഎ കേസിൽ അറസ്റ്റിലായത് ഞെട്ടിക്കുന്നതാണെന്നും, വകുപ്പിനെ ആരോ ഹൈജാക്ക് ചെയ്തതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. [&Read More