21/07/2026
[fontresizer_tawhidurrahmandear_widget]

‘ഇതൊരു നിസാര കേസാണ്, വെറുതെ രാഷ്ട്രീയവത്ക്കരിക്കരുത്’; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ സുപ്രീം കോടതി; പുതിയ ഹരജിക്കാർക്കും വിമർശനം

 ‘ഇതൊരു നിസാര കേസാണ്, വെറുതെ രാഷ്ട്രീയവത്ക്കരിക്കരുത്’; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ സുപ്രീം കോടതി; പുതിയ ഹരജിക്കാർക്കും വിമർശനം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകൾ മോഷ്ടിക്കപ്പെട്ടുവെന്ന കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശം. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളിൽ സ്വതന്ത്ര ഓഡിറ്റ് വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതൊരു ലളിതമായ കേസാണെന്നും ഇതിന് യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ നിറം നൽകരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നൽകി. നിഷ്പക്ഷവും നീതിയുക്തവുമായ രീതിയിലാകണം ഈ കേസിന്റെ അന്വേഷണം നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസുമാരായ ജോയല്യ ബാഗ്ചി, വി. മോഹന എന്നിവരും ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

കേസിൽ പുതിയതായി കക്ഷി ചേരാൻ ശ്രമിച്ച ഹർജിക്കാരെ കോടതി രൂക്ഷമായി വിമർശിച്ചു. ഈ വിഷയം ഇതിനകം തന്നെ കോടതിയുടെ ശ്രദ്ധയിലുണ്ടെന്നും എല്ലാവരും ഈ ആവശ്യവുമായി കോടതി കയറേണ്ട കാര്യമില്ലെന്നും ബെഞ്ച് ചോദിച്ചു. ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം വരുന്ന ജൂലൈ 27-ന് കോടതി കേസിൽ ആവശ്യമായ തുടർ നിർദേശങ്ങൾ പുറപ്പെടുവിക്കും.

ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത്, ക്ഷേത്രത്തിലെ സ്വർണം, വെള്ളി വസ്തുക്കൾ കാണാതായെന്ന ആരോപണത്തിലും സംഭാവനകളുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്തതിലുമുള്ള ആശങ്കകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഭക്തർ നൽകിയ പണം ട്രസ്റ്റിൽ സുരക്ഷിതമായി എത്തിയിട്ടുണ്ടോ എന്ന് അവർക്ക് സ്വയം പരിശോധിക്കുന്നതിനായി രസീതുകൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

എന്നാൽ, വിവരങ്ങൾ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്ന നിർദേശത്തോട് ചീഫ് ജസ്റ്റിസ് വിയോജിച്ചു. വിവരങ്ങൾ പരസ്യമാക്കുന്നത് വ്യാജമായി സംഭാവന നൽകിയെന്ന അവകാശവാദങ്ങളുമായി ആളുകൾ രംഗത്തെത്താൻ കാരണമാകുമെന്നും, അതിനാൽ ഇത്തരം നടപടികൾ പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Also read: