21/07/2026
[fontresizer_tawhidurrahmandear_widget]

Tags :G Sudhakaran

Main story

‘കുലം കുത്തികളെ കാലം വര്‍ഗവഞ്ചകൻ എന്ന് വിളിക്കും’; ജി സുധാകരന്‍റെ വീടിന് സമീപം

ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, മുൻ മന്ത്രി ജി സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം. സുധാകരന്റെ വീടിന് സമീപം ‘വർഗവഞ്ചകൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബാനറുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പുന്നപ്ര പോലീസിനാണ് സുരക്ഷാ ചുമതല. “കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും” എന്നാണ് വീടിന് സമീപം സ്ഥാപിച്ച ബാനറിലെ വാചകം. ‘ഭഗവതിക്കൽ സഖാക്കൾ’ എന്ന പേരിലാണ് ബാനർ ഉയർന്നിരിക്കുന്നത്. സൈബർ [&Read More

Kerala

‘പാർട്ടി വിട്ടു പോകുന്നതുകൊണ്ട് ഒരു കോപ്പുമില്ല, സുധാകരൻ വെറും ‘ശു’- എം.എം മണി

ആലപ്പുഴ/ഇടുക്കി: സി.പി.എമ്മുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ഭാഷയിലുള്ള പരിഹാസവുമായി എം.എം. മണി രംഗത്തെത്തി. സുധാകരൻ പാർട്ടി വിട്ടു പോകുന്നതുകൊണ്ട് സി.പി.എമ്മിന് ‘ഒരു കോപ്പും സംഭവിക്കാനില്ലെന്ന്’ മണി ഇടുക്കിയിൽ പറഞ്ഞു. പാർട്ടിക്ക് പുറത്തുപോയാൽ സുധാകരൻ വെറും ‘ശു’ ആണെന്നും “അയ്യോ മോനേ പോകല്ലേ” എന്ന് പറഞ്ഞ് ആരും അദ്ദേഹത്തിന് പിന്നാലെ പോകില്ലെന്നും മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ [&Read More

Main story

‘പാർട്ടിക്കുള്ളിലെ പൊളിറ്റിക്കൽ ക്രിമിനലുകളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു; അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി സിപിഎം നേതാവ് ജി. സുധാകരൻ. അതേസമയം, യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നോ ഏതെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയെന്നോ ഉള്ള പ്രചാരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്നെ സന്ദർശിക്കാൻ പാർട്ടി നേതാക്കൾ പ്രത്യേക ‘ദൗത്യവുമായി’ വന്നുവെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു. ആരും നിർബന്ധിച്ചിട്ടല്ല താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതെന്ന് വ്യക്തമാക്കിയ സുധാകരൻ, പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. പാർട്ടിയെ [&Read More

Kerala

‘മന്ത്രിസഭയിലെ പുഴുക്കുത്ത്, ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്‌കാരത്തിന് ചേർന്നതല്ല’-വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയെന്ന നിലയിൽ പാലിക്കേണ്ട അന്തസ്സും മാന്യതയും ഗണേഷ് കുമാറിനില്ലെന്നും, അദ്ദേഹം മന്ത്രിസഭയിലെ ഒരു ‘പുഴുക്കുത്താണെന്നും’ വെള്ളാപ്പള്ളി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗണേഷ് കുമാറിന്റെ സമീപകാല പ്രവൃത്തികൾ ഭാരതീയ സംസ്കാരത്തിന് നിരക്കാത്തതാണെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് മന്ത്രിയുടെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗണേഷിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ഔദ്യോഗികമായി ലഭിച്ചില്ല എന്നതുകൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ [&Read More

Kerala

ജി. സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് സിപിഎം; വീട്ടിലെത്തുന്നവരെ നിരീക്ഷിച്ച് പാർട്ടിയും സ്പെഷ്യൽ ബ്രാഞ്ചും

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം. സുധാകരനുമായി ഇനി ചർച്ചകൾക്കില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി അഭ്യർത്ഥിച്ചെങ്കിലും അനുകൂല നിലപാടല്ല അദ്ദേഹം സ്വീകരിച്ചത്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി നീങ്ങിയത്. പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും ജില്ലാ നേതൃത്വത്തിന്റെ അവഗണനയുമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അഞ്ചു വർഷമായി തന്നെ ജില്ലാ സെക്രട്ടറി [&Read More

Kerala

‘മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്, മെമ്പർഷിപ്പ് പുതുക്കണം’; ജി സുധാകരനെ ഫോണിൽ വിളിച്ച്

ആലപ്പുഴ: സിപിഎമ്മിലെ മുതിർന്ന നേതാവായ ജി സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീവ്രശ്രമം തുടരുന്നു. അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച സുധാകരനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകുന്നതായിരുന്നു സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്താസമ്മേളനത്തിൽ എംവി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തിനാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്. താൻ സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും [&Read More

Main story

‘ഗോവിന്ദൻ പരിഹസിച്ചു, ജില്ലാനേതൃത്വം തഴഞ്ഞു’; പാർട്ടി വിടുമെന്ന സൂചന നൽകി ജി. സുധാകരൻ

ആലപ്പുഴ: ആറര പതിറ്റാണ്ട് നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു. പാർട്ടി അംഗത്വം പുതുക്കാതിരുന്നതോടെയാണ് അദ്ദേഹം ഔദ്യോഗികമായി സി.പി.എമ്മിന് പുറത്താകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരസ്യമായ പരിഹാസവും ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ തുടർച്ചയായ അവഗണനയുമാണ് തന്നെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ തയ്യാറായ തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്തിയെന്ന് അദ്ദേഹം [&Read More