‘പിണറായി സഭയിലെ നനഞ്ഞ കോഴി, അംഗീകാരമുള്ള യുവജന നേതാവില്ല; ഊന്നുവടിയിൽ നടക്കുന്നപാർട്ടിയാണ് സിപിഎം’:
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. Read More
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. Read More
ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി ജി. സുധാകരൻ. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതിനെതിരെയാണ് സുധാകരൻ രംഗത്തെത്തിയത്. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും, ഒരു എംഎൽഎയുടെ മുകളിൽ മറ്റൊരു എംഎൽഎ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യമായി എംഎൽഎയായ റെജി ചെറിയാൻ വലിയ സ്ഥാപനത്തിന്റെ ഉടമയാണെന്ന് ജി. സുധാകരൻ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ബാറിൽ വെള്ളമടിക്കാൻ പോകാത്തതിനാൽ തന്നോട് വലിയ സ്നേഹമൊന്നും കാണില്ലെന്നും സുധാകരൻ പരിഹസിച്ചു. ഇരുപത് [&Read More
ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനം. സുധാകരൻ കൊടുംവഞ്ചകനാണെന്നും അദ്ദേഹം മരിച്ചാൽ പോലും ഭൗതികശരീരത്തിൽ രക്തപതാക പുതപ്പിക്കരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു. സുധാകരൻ അന്തരിച്ചാൽ പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടരുതെന്നും, അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. സുധാകരന് പുറമെ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത എന്നിവർക്കെതിരെയും യോഗത്തിൽ കടുത്ത അതൃപ്തിയാണ് ഉയർന്നത്. [&Read More
ആലപ്പുഴ: ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനങ്ങളുമായി കായംകുളം മുൻ എംഎൽഎ യു. പ്രതിഭ രംഗത്തെത്തി. താൻ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന സുധാകരന്റെ പരാമർശത്തെ പരിഹസിച്ച പ്രതിഭ, അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ എന്താ കുട്ടിച്ചാത്തനാണോ എന്ന് ചോദിച്ചു. ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ അവർ, കായംകുളത്ത് തന്നെ തോൽപിക്കാനായി സുധാകരൻ പലരെയും ഫോണിൽ വിളിച്ചതായും ആരോപിച്ചു. അതേസമയം, ജി. സുധാകരനെ നിയമസഭയുടെ പ്രോടൈം [&Read More
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം പാർട്ടി വേദികളിൽ മുതിർന്ന നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനം. മുതിർന്ന നേതാവ് ജി സുധാകരനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കെതിരെയുമാണ് ജില്ലാ കമ്മിറ്റികളിൽ കടുത്ത ആക്ഷേപങ്ങൾ ഉയർന്നത്. ജി. സുധാകരൻ എംഎൽഎ പദവി ഉപയോഗിച്ച് പാർട്ടിയെ കരിവാരിത്തേക്കുകയാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിമർശിച്ചു. പാർട്ടിയുടെ ചോരയും നീരും ഊറ്റി വളർന്ന് സ്ഥാനമാനങ്ങൾ നേടിയ സുധാകരൻ, നാല് വെള്ളിക്കാശിന് പാർട്ടിയെ ഒറ്റിക്കൊടുത്തെന്നും സഹോദരൻ്റെ രക്തസാക്ഷിത്വത്തിന് പുതിയ [&Read More
കൊച്ചി: വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കേന്ദ്രസേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരൻ ഹൈക്കോടതിയിൽ. മണ്ഡലത്തിലെ 195 ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും തനിക്കും വോട്ടർമാർക്കും സുരക്ഷിതമായി പോളിങ് സ്റ്റേഷനിലെത്താൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് മുൻ മന്ത്രി ഹരജി നൽകിയത്. ഇത്തവണ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന തനിക്ക് നേരെ വലിയ തോതിലുള്ള ഭീഷണിയുണ്ടെന്ന് ഹരജിയിൽ പറയുന്നു. പ്രചാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായും തനിക്കും ഡ്രൈവർക്കും നേരെ വധഭീഷണിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ് [&Read More
ഇടുക്കി: സിപിഎം വിട്ട ജി സുധാകരനെതിരെ താൻ നടത്തിയ ‘രാഷ്ട്രീയ ചെറ്റത്തരം’ എന്ന പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ലെന്നും, അത്തരത്തിൽ ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ? അത് സാധാരണ പറയുന്നതല്ലേ,” എന്ന് മുഖ്യമന്ത്രി ചോദിച്ചു. ചില്ലറ വോട്ടുകൾക്കും സീറ്റുകൾക്കും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല തങ്ങളെന്ന് കാലങ്ങളായി പറയാറുള്ളതാണെന്നും അദ്ദേഹം [&Read More
കോന്നി: തെരഞ്ഞെടുപ്പ് കൺവെൻഷനിടെ പ്രസംഗം തടസ്സപ്പെടുത്തി ചോദ്യം ചോദിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകനോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം. അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ് കോന്നി അട്ടച്ചാക്കൽ സ്വദേശി ദാസ് പി ജോർജ് ‘സിഎമ്മേ ഒരു ചോദ്യം’ എന്ന് വിളിച്ച് ചോദിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ [&Read More
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി മുൻ മന്ത്രി ജി. സുധാകരൻ രംഗത്ത്. തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതിൽ അഭിമാനമുണ്ടെന്നും എന്നാൽ ആ വാക്കിന്റെ അർത്ഥഭേദങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. തന്റെ നാടായ ഓണാട്ടുകരയിൽ ‘ചെറ്റക്കുടിൽ’ എന്നത് പാവപ്പെട്ടവന്റെ പുരയാണെന്നും, തന്നെ അധിക്ഷേപിക്കുന്നതിലൂടെ അടിസ്ഥാന വർഗ്ഗത്തിന്റെ അടയാളത്തെയാണ് മുഖ്യമന്ത്രി അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് [&Read More