01/08/2026
[fontresizer_tawhidurrahmandear_widget]

ഹസ്തദാനം ചെയ്തും തോളിൽ തട്ടിയും അഭിവാദ്യം; രാഷ്‌ട്രീയ കേരളത്തിന് സ്നേഹക്കാഴ്ചയായി പിണറായിയും സുധാകരനും

 ഹസ്തദാനം ചെയ്തും തോളിൽ തട്ടിയും അഭിവാദ്യം; രാഷ്‌ട്രീയ കേരളത്തിന് സ്നേഹക്കാഴ്ചയായി പിണറായിയും  സുധാകരനും

തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ധർമടത്തുനിന്നുള്ള ജനപ്രതിനിധിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹത്തിൻ്റെ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാരും മറ്റ് എംഎൽഎമാരും ഡെസ്കിൽ അടിച്ച് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടെം സ്പീക്കർ ജി. സുധാകരൻ സീറ്റിൽനിന്ന് മുന്നോട്ടുവന്ന് പിണറായി വിജയനെ സ്വീകരിച്ചു. ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുകയും, പിണറായി വിജയൻ സുധാകരൻ്റെ തോളിൽ തട്ടി സൗഹൃദം പങ്കിടുകയും ചെയ്തത് നിയമസഭയിലെ വേറിട്ടൊരു സ്നേഹക്കാഴ്ചയായി.

16-ാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് കൂടിയായ പിണറായി വിജയൻ്റെ പേരുവിവരങ്ങൾ അടങ്ങിയ ബോർഡും ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. മുൻ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് മുറി തന്നെയാണ് പുതിയ പ്രതിപക്ഷ നേതാവിനും അനുവദിച്ചിരിക്കുന്നത്.

Also read: