സിജെപി സമരം; പിണറായി വിജയൻ കസ്റ്റഡിയിൽ; സിപിഎം നേതാക്കളെ വലിച്ചിഴച്ച് പൊലീസ്
ഡൽഹി: ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയനെയും മറ്റ് സിപിഎം നേതാക്കളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് എത്തിയ നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് വാനിൽ കയറ്റിയത്.
എം.എ ബേബി, എം.വി ഗോവിന്ദൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളാണ് കസ്റ്റഡിയിലായത്. കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി എന്നിവർക്ക് പിണറായി വിജയനൊപ്പം ജന്തർമന്തറിലേക്ക് പോകാൻ പോലീസ് ആദ്യം അനുമതി നൽകിയിരുന്നു. കെ. രാധാകൃഷ്ണൻ എം.പിയും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കേരള ഹൗസിലേക്കുള്ള റോഡ് ഡൽഹി പോലീസ് അടച്ചു.