ഡൽഹി: ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയനെയും മറ്റ് സിപിഎം നേതാക്കളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് എത്തിയ നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് വാനിൽ കയറ്റിയത്. എം.എ ബേബി, എം.വി ഗോവിന്ദൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളാണ് കസ്റ്റഡിയിലായത്. കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി എന്നിവർക്ക് പിണറായി വിജയനൊപ്പം ജന്തർമന്തറിലേക്ക് പോകാൻ പോലീസ് ആദ്യം അനുമതി നൽകിയിരുന്നു. കെ. രാധാകൃഷ്ണൻ [&Read More
Tags :MV Govindan
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ പിഴവുപറ്റി എന്ന സിപിഎം റിവ്യൂ റിപ്പോർട്ടിലെ പരാമർശവും താൻ മത്സരരംഗത്തുനിന്ന് മാറിനിന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മുൻ സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂരിൽ ജാതിRead More
തിരുവനന്തപുരം: ഇഡിയുടെ യഥാർത്ഥ ലക്ഷ്യം പിണറായി വിജയനോ പി.എ. മുഹമ്മദ് റിയാസോ അല്ലെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാൻ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് നീക്കം നടത്തുകയാണ്. ഇത് അദ്ദേഹത്തിനെതിരായ വ്യക്തിപരമായ നീക്കമല്ല, മറിച്ച് പാർട്ടിയെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണമാണ്. സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ദുർബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇഡി പുതിയ കഥകൾ രചിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങാത്തവരെ വശത്താക്കാൻ അന്വേഷണ ഏജൻസികളെ [&Read More
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി.ബി മുങ്ങി; പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാവം എം.വി. ഗോവിന്ദന്റെ തലയിലും വോട്ട് ചെയ്ത ജനങ്ങളുടെ തലയിലും കെട്ടിവെച്ച് പൊളിറ്റ് ബ്യൂറോ (പി.ബി) മുങ്ങിയിരിക്കുകയാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് പാർട്ടി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തോൽവിക്ക് കാരണക്കാരായവർ വളരെ രസകരമായി രക്ഷപ്പെട്ടുനിൽക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നതെന്നും, അതിൽ തങ്ങൾക്ക് യാതൊരു വിഷമവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധന പൂർണ്ണമായും നിയമപരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചാനലിന്റെ വാർത്താപ്രക്ഷേപണം [&Read More
‘അണികൾക്കിടയിലെ അനധികൃത സ്വത്ത് സാമ്പാദനത്തിൽഇടപെടാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്’: എം.വി ഗോവിന്ദൻ
കോഴിക്കോട്: അണികൾക്കിടയിലെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ പാർട്ടി ശക്തമായി ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയും ജനറൽ കമ്മിറ്റിയും തയ്യാറാക്കിയ സംഘടനാ രേഖയിൽ തെറ്റായ പ്രവണതകൾ തിരുത്തുന്നതിനെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിനായുള്ള പ്രവർത്തനം സംസ്ഥാന കമ്മിറ്റിയിൽ തുടങ്ങി താഴേത്തട്ടിലുള്ള കമ്മിറ്റികളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ [&Read More
‘എന്നെ ലക്ഷ്യമിട്ട് ഒരു ക്യാംപെയ്നും പാർട്ടിക്കുള്ളിലില്ല, ഇ.ഡി നടപടി പാർട്ടി പ്രതിച്ഛായയ്ക്ക് അനുകൂലം,
കോഴിക്കോട്: കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയുടെ അജൻഡയിൽ പാർട്ടി നേതൃമാറ്റം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ധാർഷ്ട്യം, ആഡംബര ജീവിതശൈലി, സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ദുഷ്പ്രവണതകൾ തിരുത്താൻ നടപടി സ്വീകരിക്കുക മാത്രമല്ല, അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിശാല സംസ്ഥാന സമിതിക്ക് പാർട്ടി ഭരണഘടനയിൽ വ്യവസ്ഥയില്ലെങ്കിലും കേന്ദ്രകമ്മിറ്റി മുൻപ് ഇത്തരം യോഗങ്ങൾ ചേർന്നിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംഘടനാപരമായ ദൗർബല്യം പരിഹരിക്കുക, രാഷ്ട്രീയ [&Read More
തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളക്കഥകൾ മെനയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വിജിലൻസ് കോടതി മുതൽ സുപ്രീം കോടതി വരെ പരിശോധിച്ച് തള്ളിക്കളഞ്ഞ കേസ് വീണ്ടും അന്വേഷിക്കാനാണ് ഇഡി ഒരുങ്ങുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടച്ചതിന് സമാനമായ രാഷ്ട്രീയ വേട്ടയാടലാണ് കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിൽ ഇഡി പക്ഷപാതപരമായാണ് പെരുമാറുന്നത്. രമേശ് ചെന്നിത്തല, [&Read More
‘പരാതിയും പരിഭവവും ഉണ്ടായാലും സിപിഎമ്മുകാർ പാർട്ടിക്കെതിരായി വോട്ട് ചെയ്യാൻ പാടില്ല,നേതൃമാറ്റം മാധ്യമങ്ങളുടെ അജണ്ട
പാർട്ടി തീരുമാനങ്ങളിൽ പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും സിപിഎം അംഗങ്ങൾ പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിRead More
‘ലോകം മാറിയതറിയില്ല, എഴുപതുകളിൽ പഠിച്ച കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു’; എം.വി ഗോവിന്ദനെ
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് സിഎംപി നേതാവ് പി കെ ശശി. ലോകം മാറിയത് അറിയാത്ത ആളാണ് എം വി ഗോവിന്ദനെന്നും എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസ് എടുത്ത് നടക്കുകയാണെന്നും പി കെ ശശി തുറന്നടിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴയിൽ സംഘടിപ്പിച്ച യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ. സിപിഎമ്മിന്റെ പഠന ക്ലാസുകളുടെ രീതികളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. പാർട്ടി പഠന ക്ലാസുകളിൽ ഇരുന്നാൽ ഫോൺ [&Read More
‘സങ്കീർണങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നില്ല’; മഴക്കെടുതിയിൽ സർക്കാരിനെതിരെ എം.വി ഗോവിന്ദൻ
സംസ്ഥാനത്തെ മഴക്കെടുതിയും മറ്റു സങ്കീർണമായ പ്രശ്നങ്ങളും നേരിടുന്നതിലും അവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും യു.ഡി.എഫ് സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻRead More