06/09/2026
[fontresizer_tawhidurrahmandear_widget]

Tags :MV Govindan

Kerala

‘രാഗ റെയിൽ എന്ന് പേരിട്ടാലും കുഴപ്പമില്ല, കെ-റെയിലിന് ബദൽ വേണം’: തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയിൽപ്പാത അനിവാര്യമാണെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. യുഡിഎഫ് സർക്കാർ കെRead More

Kerala

61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കാൻ പോകുമ്പോൾ പ്രതിപക്ഷനേതാവായി 80 കഴിഞ്ഞ പിണറായി

കൊല്ലം: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്‌ഥാനവും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ കൂട്ട ആവശ്യം ഉയർന്നു. അല്ലാത്തപക്ഷം, ഇരുവരെയും നേതൃപദവികളിൽ നിന്ന് പാർട്ടി തന്നെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാത്ത സംസ്‌ഥാന സെക്രട്ടേറിയറ്റും ഉടൻ തന്നെ പുനഃസംഘടിപ്പിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു വെറുമൊരു ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് വ്യക്തമായ പിണറായിRead More

Kerala

‘തോൽവിക്ക് ഉത്തരവാദി ഗോവിന്ദൻ, ഞാനൊരു വലിയ ഞാനാണെന്ന ധാരണ തിരുത്തുക’; സമൂഹമാധ്യമങ്ങളിൽ ഗോവിന്ദനെതിരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പാർട്ടി അനുഭാവികളുടെ ഭാഗത്തുനിന്ന് രൂക്ഷവിമർശനം ഉയരുന്നു. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ ആവശ്യപ്പെടുന്നത്. എം.വി ഗോവിന്ദന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലടക്കം വൻ പ്രതിഷേധമാണ് അണികൾ രേഖപ്പെടുത്തുന്നത്. ‘ഞാൻ ഒരു വലിയ ഞാനാണെന്ന’ ധാരണ ഗോവിന്ദൻ മാസ്റ്റർ തിരുത്തണമെന്നും പിണറായി വിജയനും ഗോവിന്ദനും പാർട്ടിക്ക് വരുത്തിവെച്ച ആഘാതങ്ങൾ ഏറ്റുപറഞ്ഞ് [&Read More

Kerala

‘മൂന്നാം വട്ടവും പിണറായി തന്നെ മുഖ്യമന്ത്രി’; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തിയാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മലയാള മനോരമയുടെ ‘പോർമുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ പ്രാപ്തരായ രണ്ടാം നിരയും മൂന്നാം നിരയുമുണ്ടെങ്കിലും, ഒന്നാം നിരയുടെ സേവനം പൂർണമായി പ്രയോജനപ്പെടുത്തിയ ശേഷമേ മറ്റുള്ളവരിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, വികസന പ്രവർത്തനങ്ങളിൽ എംഎൽഎമാരുടെ പങ്ക് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. കിഫ്ബി വഴി നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ [&Read More

Main story

‘മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്, മെമ്പർഷിപ്പ് പുതുക്കണം’; ജി സുധാകരനെ ഫോണിൽ വിളിച്ച്

ആലപ്പുഴ: സിപിഎമ്മിലെ മുതിർന്ന നേതാവായ ജി സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീവ്രശ്രമം തുടരുന്നു. അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച സുധാകരനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകുന്നതായിരുന്നു സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്താസമ്മേളനത്തിൽ എംവി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തിനാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്. താൻ സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും [&Read More

Kerala

‘ഗോവിന്ദൻ പരിഹസിച്ചു, ജില്ലാനേതൃത്വം തഴഞ്ഞു’; പാർട്ടി വിടുമെന്ന സൂചന നൽകി ജി. സുധാകരൻ

ആലപ്പുഴ: ആറര പതിറ്റാണ്ട് നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു. പാർട്ടി അംഗത്വം പുതുക്കാതിരുന്നതോടെയാണ് അദ്ദേഹം ഔദ്യോഗികമായി സി.പി.എമ്മിന് പുറത്താകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരസ്യമായ പരിഹാസവും ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ തുടർച്ചയായ അവഗണനയുമാണ് തന്നെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ തയ്യാറായ തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്തിയെന്ന് അദ്ദേഹം [&Read More

Kerala

‘എന്നെ മാത്രം എന്തിന് ഒഴിവാക്കണം?’; സിപിഎം സെക്രട്ടേറിയറ്റിൽ വികാരാധീനയായി കെ.കെ ശൈലജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക തീരുമാനിക്കാൻ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ വൈകാരികമായി പ്രതികരിച്ച് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. തന്നെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ശൈലജ രംഗത്തെത്തിയത്. മുതിർന്ന നേതാക്കൾക്കും മന്ത്രിമാർക്കും ടേം വ്യവസ്ഥയിൽ ഇളവ് നൽകി വീണ്ടും മത്സരിക്കാൻ അവസരം നൽകുമ്പോൾ തന്നെ മാത്രം എന്തിനാണ് മാറ്റിനിർത്തുന്നതെന്ന് അവർ ചോദിച്ചു. മട്ടന്നൂർ മണ്ഡലവുമായി തനിക്ക് വലിയ വൈകാരിക ബന്ധമുണ്ടെന്നും അവിടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ ശൈലജ, വീണ്ടും [&Read More

Main story

സിപിഎം സൈബർ ടീമിൽ കൂട്ടരാജി; നികേഷ് കുമാറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകർ, പാർട്ടിയിൽ ഭിന്നത

തിരുവനന്തപുരം: സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗമായ സൈബർ ടീമിൽ വൻ പൊട്ടിത്തെറി. എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തനശൈലിയിലും പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ ടീമിൽനിന്ന് പടിയിറങ്ങി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീമിൽനിന്ന് ഒഴിഞ്ഞത്. പാർട്ടിയുടെ സൈബർ ഇടപെടലുകൾ ദയനീയമായി പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ കൂട്ടരാജി. നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ ടീമിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി പ്രകടിപ്പിച്ചതായാണ് [&Read More

Kerala

‘മൊയ്തീനേ ചെറുതായൊന്ന് പാളി’; എം.വി ഗോവിന്ദന് പെൻഷൻ പണം നൽകിയത് പിആർ സ്റ്റണ്ടെന്ന്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ വേദിയിൽ വയോധികൻ പെൻഷൻ തുക സംഭാവന നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ നടന്ന സ്വീകരണത്തിനിടെ മൊയ്തീൻ എന്ന വയോധികൻ സ്റ്റേജിലെത്തി എം.വി ഗോവിന്ദന് 2,000 രൂപ കൈമാറുകയായിരുന്നു. എന്നാൽ, ഇത് പാർട്ടി മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു ‘നാടകമാണെന്ന്’ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇതോടെ, വയോധികൻ തന്നെ പറഞ്ഞതു തിരുത്തി രംഗത്തെത്തിയിട്ടുണ്ട്. ജാഥാ വേദിയിലെത്തിയ [&Read More